പറ്റുന്ന പണിക്ക് പോകുക ഹാർദിക് , ബുംറയെ വെച്ചുള്ള ചൂതാട്ടത്തിന് കിട്ടിയത് വമ്പൻ പണി; നായകന്റെ അതിബുദ്ധി ഹൈദരാബാദിന്റെ ഭാഗ്യമായപ്പോൾ സംഭവിച്ചത് മുംബൈ ബോളർമാരുടെ മരണം

“ഏത് സമയത്താണോ എനിക്ക് ആ തീരുമാനം എടുക്കാൻ തോന്നിയത്: എന്നതാകും ഹാർദിക് പാണ്ഡ്യാ മത്സരം തുടങ്ങി കുറച്ച് സമയത്തിന് ശേഷം സ്വയം ചോദിച്ച് കാണും. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തത് മാത്രം ആണ് മുംബൈ നായകന് ഓർമ്മ ഉള്ളത്. ആ തീരുമാനം നയിച്ചതോ എതിരാളികളുടെ മടയിൽ സ്വന്തം ബോളര്മാരുടെ മരണത്തിലേക്കും. തുടക്കത്തിൽ ട്രാവിസ് ഹെഡും ശേഷം അഭിഷേക് ശർമ്മയും അതും കഴിഞ്ഞ ക്ളാസനും മാർക്രവും, എതിരാളികൾ എല്ലാവരും കൂടി ചേർന്നിട്ട് നായകനും പിള്ളേർക്കും സ്വന്തം മണ്ണിൽ ഒരുക്കിയ റൺ സദ്യയിൽ തളർന്ന് മുംബൈ തളർന്നപ്പോൾ മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയവർക്ക് കിട്ടിയത് മുടക്കിയ കാശിനുള്ള പത്തിരട്ടി പ്രതിഫലമായിരുന്നു.

18 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച് അർദ്ധ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡിന്റെ കഴിവ് അംഗീകരിക്കുമ്പോൾ പോലും ബാറ്റിംഗ് അനുകൂല ട്രാക്കിൽ ബോളിങ് തിരഞ്ഞെടുത്ത മുംബൈ നായകൻ ഹാർദിക് പാണ്ഡ്യാ എടുത്ത തീരുമാനത്തെ ചോദ്യം ചെയ്യാതിരിക്കാൻ സാധിക്കില്ല. അത്തരത്തിൽ ഉള്ള മണ്ടത്തരം കാണിച്ചിട്ട് താരം മറ്റൊരു അതിബുദ്ധിയും കാണിച്ചു. സൂപ്പർ ബോളർ ബുംറയെ ആദ്യ ഓവറുകളിൽ അറിയിക്കാതെ സൗത്താഫ്രിക്കയുടെ അണ്ടർ 19 ലോകകപ്പിലെ സൂപ്പർ താരം ക്വേന മഫകയെ ആദ്യ ഓവർ അറിയിക്കാൻ നിയോഗിക്കുന്നു. ” വാടാ പയ്യാ” എന്ന രീതിയിൽ ബോളറെ നേരിട്ട ഹെഡും ഓപ്പണർ മായങ്കും 2 ഓവറിൽ താരത്തിനെതിരെ അടിച്ചത് 22 റൺസാണ്.

ഹാർദിക് എന്ന നായകന്റെ മണ്ടത്തരം അവിടെ തുടങ്ങുന്നു. കഴിഞ്ഞ സീസണിൽ എല്ലാം ഹൈദരാബാദ് ബാറ്റിങ്ങിന്റെ നട്ടെല്ല് ആയിരുന്നു ഹെൻറിച്ച് ക്ളാസനായി ബുംറയെ അവസാന സമയത്തേക്ക് മാറ്റി വെക്കുക പകരം താനും മഫകയും കോറ്റ്‌സിയും ചൗളയും ചേർന്ന് ആദ്യ 10 ഓവറുകൾ കൈകാര്യം ചെയ്യുക. അതിനിടയിൽ സൗത്താഫ്രിക്കൻ വജ്രായുധം തുടക്കത്തിൽ താനെ അടി മേടിച്ച് കൂട്ടിയപ്പോഴും പിന്നാലെ എത്തിയ തനിക്ക് റൺ വഴങ്ങേണ്ടി വന്നപ്പോഴുമാണ് ബുംറയെ കൊണ്ടുവരുന്ന കാര്യം നായകൻ ഓർത്തത്. അത് വരെ മദം പൊട്ടിയ ആന കണക്കെ നിന്ന ഹെഡ് ഒന്ന് ശാന്തമായത് ബുമ്ര വന്നപ്പോഴാണ്. താരം വഴങ്ങിയത് 5 റൺ മാത്രമാണ്. പിന്നെയും പഴയ പിള്ളേർക്ക് തന്നെ പന്ത് നൽകി ഓവറുകൾ അറിയിച്ച താരം 13 ആം ഓവർ വരെ ബുമ്രക്ക് അവസരം നൽകിയില്ല. അതിനിടയിൽ ട്രാവിസ് ഹെഡ് 18 പന്തിലും അഭിഷേക് ശർമ്മ 16 പന്തിലും അർദ്ധ സെഞ്ചുറികൾ തികച്ചു.

ഇതിനിടയിൽ ഹൈദരാബാദ് സ്കോർ ബോർഡ് 10 ഓവറിൽ താനേ 150 കടന്നു. ബുംറ എത്തുന്നതിന് മുമ്പുതന്നെ ഇരുതാരങ്ങളും മടങ്ങിയെങ്കിലും ആവശ്യത്തിന് നാശം അതിന് മുമ്പുതന്നെ ഉണ്ടാക്കിയായിരുന്നു മടക്കം. ക്ളാസനും മാർക്രവും ക്രീസിൽ ഉറച്ചതോടെ ആര് വന്നാലും രക്ഷയില്ല എന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തി. ഇതിനിടയിൽ സൗത്താഫ്രിക്കൻ താരത്തിന് വേണ്ടി മാത്രം ബാക്കിവെച്ച ബുംറയെ തന്നെ പറത്തി ഹെൻറിച്ച് ക്ളാസനും അർദ്ധ സെഞ്ച്വറി നേടി. അതും വെറും 26 പന്തിൽ

ഇന്നിംഗ്സ് അവസാനിക്കുമ്പോൾ 250 ഉം കടന്നു മുന്നേറുന്ന സ്കോർ പിന്തുടരാൻ മുംബൈ അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കണം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ