എത്രയും വേഗം ലണ്ടനിൽ പോയി സെറ്റിൽ ചെയ്യുക, രാജ്യത്തെ രക്ഷിക്കാൻ ആ തീരുമാനം എടുക്കുക; വിരാട് കോഹ്‌ലിക്ക് ട്രോൾ മഴ

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്നാമത്തേതും അവസാനത്തേതുമായ ടെസ്റ്റിൽ അജാസ് പട്ടേലിന് മുന്നിൽ ഒരു റൺ മാത്രമെടുത്ത് മടങ്ങിയപ്പോൾ താരത്തിന്റെ മോശം ഫോം ക്രിക്കറ്റ് ലോകത്ത് വലിയ രീതിയിൽ ചർച്ച ആകുകയാണ്. 147 റൺസ് പിന്തുടരുന്ന ഇന്ത്യ ബാറ്റിംഗ് തകർച്ച നേരിടുമ്പോൾ ടീമിലെ ഏറ്റവും മികച്ച താരത്തിന്റെ ഭാഗത്ത് നിന്ന് വന്ന ഫ്ലോപ്പ് ഷോ വാർത്തകളിൽ ചർച്ച ആകുമ്പോൾ താരത്തിന്റെ ടീമിലെ സ്ഥാനം തന്നെ ചർച്ച ആകുന്നു.

ന്യൂസിലൻഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ വിരാട് കോഹ്‌ലിയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. ആദ്യ ഇന്നിംഗ്‌സിൽ വെറും നാല് റൺസിന് റണ്ണൗട്ടായ വിരാട് കോഹ്‌ലി ഇപ്പോൾ വാങ്കഡെയിൽ നടന്ന അവസാന മത്സരത്തിൻ്റെ മൂന്നാം ദിനം വെറും ഏഴ് പന്തുകൾ നേരിട്ടതിന് ശേഷം അജാസ് പട്ടേലിന് കീഴടങ്ങി. മുംബൈയിലെ സ്റ്റേഡിയം മുഴുവൻ നിശബ്ദമായ നിമിഷം ആയിരുന്നു താഹാരത്തിന്റെ വിക്കറ്റ് .

അജാസ് പട്ടേൽ നിറഞ്ഞാടിയ മുംബൈ ഗ്രൗണ്ടിൽ അദ്ദേഹത്തെ നേരിടുമ്പോൾ ശ്രദ്ധിക്കേണ്ട ബേസിക്ക് കാര്യങ്ങൾ ശ്രദ്ധിക്കാതെ സ്ലിപ്പിൽ മിച്ചലിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ താരം ടെസ്റ്റ് കളിക്കുന്നത് മറന്ന് പോയോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ചെയ്‌സ് മാസ്റ്റർ എന്നൊക്കെ അറിയപ്പെടുന്ന വിരാട് കോഹ്‌ലി ഇത്തരത്തിൽ ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ ഇന്ത്യയെ വിജയിപ്പിച്ച മത്സരങ്ങൾ അനവധിയാണ് എന്നിരിക്കെ ഇപ്പോൾ ഉള്ളത് താരത്തിന്റെ നിഴൽ മാത്രമാണ് എന്ന് ആരധകർ പറയുന്നു.

ആഗ്രഹം പോലെ തന്നെ ഇംഗ്ലണ്ടിൽ പോയി സെറ്റിൽ ചെയ്യാനും ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചാൽ അതായിരിക്കും താരത്തിന് രാജ്യത്തോട് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം എന്നാണ് ആരാധകർ പറയുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ