ആസ്വദിക്കാന്‍ കഴിയുന്ന കാലത്തോളം ധോണി ക്രിക്കറ്റില്‍ തുടരണമെന്ന് മുന്‍ ഓസീസ് താരം ഗ്ലെന്‍ മഗ്രാത്ത്

പല താരങ്ങളുടേയും വിരമിക്കലിനു കൂടി ഈ ലോക കപ്പ് സാക്ഷ്യം വഹിക്കും. ആരൊക്കെയാകും വിരമിക്കുക എന്നതിനെ കുറിച്ച് ക്രിക്കറ്റ്‌ ലോകം ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. ക്രിസ് ഗെയ്ല്‍, ഇമ്രാന്‍ താഹിര്‍, ഷൊഹൈബ് മാലിക്ക് എന്നിവര്‍ കളി മതിയാക്കുന്ന താരങ്ങളില്‍ ചിലരാണ്. ഇന്ത്യന്‍ താരം എം.എസ് ധോണിയും ലോക കപ്പിന് ശേഷം വിരമിക്കുമെന്ന ചര്‍ച്ചകളും സജീവം.

മുന്‍ ഓസ്ട്രേലിയന്‍ പേസര്‍ ഗ്ലെന്‍ മഗ്രാത്ത് പറയുന്നതിങ്ങനെ. ക്രിക്കറ്റ് ആസ്വദിക്കാന്‍ കഴിയുന്നിടത്തോളം ധോണി ക്രിക്കറ്റില്‍ തുടരണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ധോണിയുടെ വിരമിക്കുന്നതായുള്ള വാര്‍ത്തകള്‍ വരുന്നുണ്ട്. ക്രിക്കറ്റ് മതിയാവോളം ധോണി ദേശീയ കുപ്പായത്തിലുണ്ടാവണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. റാഞ്ചിയില്‍ വളര്‍ന്ന് വരുന്ന കുട്ടിക്രിക്കറ്റ് താരങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മഗ്രാത്ത്.

ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകളാണ് ലോക കപ്പ് സ്വന്തമാക്കാന്‍ സാധ്യതയെന്നും മഗ്രാത്ത് പറഞ്ഞു.

Latest Stories

ഉഷ്ണതരംഗം: എല്ലാവരും ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

അച്ഛന്‍ ജയിക്കും, ബിജെപിക്ക് കൂടുതല്‍ സീറ്റ് കിട്ടും.. ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല രസമാണല്ലോ..; പ്രതികരിച്ച് അഹാനയും സഹോദരിമാരും

യുഎഇയില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തി

'മേനേൻ' എന്ന് ഞാനിട്ടതാണ് അതൊരു ജാതിപ്പേരല്ല, അച്ഛൻ എത്തീസ്റ്റ് ആണ്, ജാതിപ്പേര് അദ്ദേഹത്തിന് ഇഷ്ടമല്ല: നിത്യ മേനോൻ

ചാലക്കുടിയിൽ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു; തീ പൂർണ്ണാമായി അണക്കാനുള്ള ശ്രമം തുടരുന്നു

മുംബൈ ബോളര്മാരെ പച്ചക്ക് കത്തിച്ച് ജേക്ക് ഫ്രേസർ-മക്ഗുർക്ക്, ഈ ചെക്കനെ നോക്കി വെച്ചോ ആരാധകരെ; കുറിച്ചിരിക്കുന്നത് തകർപ്പൻ നേട്ടം

ഏഴ് പൂരിക്കും മസാലക്കറിക്കും 20 രൂപ; ഉച്ചഭക്ഷണത്തിന് 50 രൂപ; കുടിവെള്ളത്തിന് മൂന്നുരൂപ; കുറഞ്ഞവിലയില്‍ സ്‌റ്റേഷനുകളില്‍ ഭക്ഷണവിതരണം ആരംഭിച്ച് റെയില്‍വേ

'മോദി സർക്കാർ പോയി; കുറച്ചു നാൾ ബിജെപി സർക്കാരായിരുന്നു, ഇന്നലെ മുതൽ എൻഡിഎ സർക്കാരാണ്': പി ചിദംബരം

ടി20 ലോകകപ്പ്:15 അംഗ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ശ്രീശാന്ത്, രണ്ട് സൂപ്പര്‍ താരങ്ങള്‍ക്ക് ഇടമില്ല

ഹെലികോപ്ടറില്‍ കയറുന്നതിനിടെ മമതാ ബാനര്‍ജിക്ക് അപകടം, വഴുതി വീണു; വീഡിയോ പ്രചരിക്കുന്നു