ഇത്തവണത്തെ ഓസ്കാർ അവാർഡ് ആ രണ്ട് ഇന്ത്യൻ താരങ്ങൾക്ക് നൽകുക, അവരോട് മത്സരിച്ച് ജയിക്കാൻ ഒരു വലിയ നടനും പറ്റില്ല; അഭിപ്രായം പറഞ്ഞ് ഇന്ത്യൻ ഇതിഹാസം

റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിനിടെ വിരാട് കോഹ്‌ലിയും ഗൗതം ഗംഭീറും പരസ്പരം കെട്ടിപ്പിടിച്ചതും തങ്ങൾക്ക് ഇടയിൽ പിണക്കം ഒന്നും ഇല്ലെന്ന് കാണിച്ചതുമടക്കമുള്ള ദൃശ്യങ്ങൾ സോകോൾ മീഡിയ ഏറ്റെടുത്തു. ഇതിഹാസതാരങ്ങളായ സുനിൽ ഗവാസ്‌കറിൻ്റെയും രവി ശാസ്ത്രിയുടെയും ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളും ചർച്ച ആയിരിക്കുകയാണ്.

കെകെആർ ചേസിനിടെ ഗംഭീർ കോലിയെ ആലിംഗനം ചെയ്യുന്നതിൻ്റെ ക്ലിപ്പ് പുറത്തുവന്നതോടെയാണ് ഇതിഹാസങ്ങൾ അതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ പറഞ്ഞത്. ഇരുവരും സംസാരിക്കുന്നതിനിടെ കമന്ററി ബോക്സിൽ ഇരുന്ന ശാസ്ത്രി ഇരുവർക്കും ഇത്തവണത്തെ ഫെയർപ്ലേ അവാർഡ് നൽകണം എന്നുള്ള അഭിപ്രായമാണ് പറഞ്ഞത്.

“ഫെയർപ്ലേ അവാർഡ് മാത്രമല്ല, അവർക്ക് ഓസ്‌കാറും നൽകണം” എന്ന് ഗവാസ്‌കർ പറഞ്ഞതോടെ ശാസ്ത്രിയും അതോടെ യോജിക്കുക ആയിരുന്നു. കോഹ്‌ലിയും ഗംഭീറും മുമ്പ് മൈതാനത്ത് ചൂടേറിയ കൈമാറ്റങ്ങൾ നടത്തിയിരുന്നുവെങ്കിലും വെള്ളിയാഴ്ച ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2024 മത്സരത്തിനിടെ ഇരുവരും കൈ കൊടുക്കുമ്പോൾ ഇത്രയും ഉള്ളു പിണക്കം എന്നാണ് ആരാധകർ പറയുന്നത്,

അതേസമയം ഐപിഎൽ 17ാം സീസണിൽ രണ്ടാം തോൽവി വഴങ്ങി ആർസിബി നിൽക്കുമ്പോൾ ടീമിന് എതിരെ ആരാധകർ വമ്പൻ വിമർശനമാണ് നടത്തുന്നത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ കെകെആറിനോട് ഏഴ് വിക്കറ്റിന്റെ തോൽവിയാണ് ആർസിബി വഴങ്ങിയത്. മത്സരത്തിൽ ആർസിബി മുന്നോട്ടുവെച്ച 183 റൺസ് വിജയലക്ഷ്യം 16.4 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ കെകെആർ മറികടന്നു.

Latest Stories

തലസ്ഥാനത്ത് ലഹരി സംഘത്തിന്റെ വിളയാട്ടം; പാസ്റ്ററെ വെട്ടിപ്പരിക്കേൽപിച്ചു, കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിക്കും ഭർത്താവിനും മര്‍ദ്ദനം

സിഎസ്‌കെ ആരാധകര്‍ ടീമിനേക്കാള്‍ മുന്‍ഗണന നല്‍കുന്നത് ധോണിക്ക്, ജഡേജയൊക്കെ ഇതില്‍ നിരാശനാണ്: അമ്പാട്ടി റായിഡു

രാഹുല്‍ ദ്രാവിഡിന് പകരം പരിശീലകന്‍ ഐപിഎലില്‍ നിന്ന്!!!, ബിസിസിഐ ഉറപ്പിച്ച മട്ടില്‍

പ്രധാനമന്ത്രിക്ക് 3.02 കോടിയുടെ ആസ്തി; സ്വന്തമായി ഭൂമിയും വീടും വാഹനവുമില്ല; ശമ്പളവും പലിശയും മോദിയുടെ പ്രധാന വരുമാന മാര്‍ഗം; ഒരു കേസിലും പ്രതിയല്ല

ഇന്നും നാളെയും അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത: ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥ വകുപ്പ്

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം