വല്ലപ്പോഴും പൂക്കുന്ന ഈ നീല പുഷ്പത്തെ ആരുടെയൊക്കെയോ നിര്‍ബന്ധത്താല്‍ ബി.സി.സി.ഐ ചുമക്കുന്നു

ആര്യന്‍

പന്തിനേക്കാള്‍ മികച്ച പ്രതിഭകള്‍ ഇന്ത്യയില്‍ ഇല്ലാത്തത് കൊണ്ടൊന്നും അല്ല.. വല്ലപ്പോഴും പൂക്കുന്ന ഈ നീല പുഷ്പത്തെ ആരുടെയൊക്കെയോ നിര്‍ബന്ധത്താല്‍ ബിസിസിഐ ചുമക്കുന്നു..

ഒരു ഇലവനില്‍ പോലും സ്ഥാനം ഉറപ്പിക്കാന്‍ അര്‍ഹത ഇല്ലാത്ത ഒരാളെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചു അയാളുടെ 11 ലെ സ്ഥാനം ഉറപ്പിക്കുക മാത്രം ആണ് ചെയ്തത്.. തുടര്‍ച്ചയായി രണ്ടു കളികളില്‍ തോറ്റു നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ അടുത്ത കളിയില്‍ ടീമില്‍ മാറ്റം ഉണ്ടാകും എന്നുറപ്പാണ്.. അപ്പോള്‍ പിന്നെ ക്യാപ്റ്റന്‍ എന്ന നിലയില്‍ പന്ത് സേഫ് ആണ്..

ഗാംഗുലിയും, ധോനിയും, രോഹിത്തും, കോഹ്‌ലിയും എല്ലാം ടീമിനെ നയിച്ചിരുന്നപ്പോള്‍ കാണുന്നവര്‍ക്ക് ഒരു വിശ്വാസം ഉണ്ടാരുന്നു ജയിക്കണം എന്നൊരു വാശി ക്യാപ്റ്റന്റെ മനസ്സില്‍ ഉണ്ടാകും എന്നു.. പക്ഷെ ഇതിപ്പോള്‍ കണ്ടം കളിയിലെ പോലെ ആരൊക്കെയോ വന്നു ബാറ്റ് ചെയ്യുന്നു ആരൊക്കെയോ വന്നു ബോള്‍ ചെയ്യുന്നു കളി തോല്‍ക്കുന്നു.

കഴിഞ്ഞ കളിയില്‍ തന്നെ കാര്‍ത്തിക്കിന് മുന്നേ പട്ടേല്‍ വന്നപ്പോള്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ ക്യാപ്റ്റന്റെ ബ്രില്യന്‍സ്.. ഒന്നെങ്കില്‍ അടുത്ത കളി മുതല്‍ നായകന്റെ ബാന്‍ഡ് ശ്രേയസിനോ, കാര്‍ത്തിക്കിനോ കൊടുക്കുക. ഇല്ലാ എങ്കില്‍ പരമ്പര വൈറ്റ് വാഷ് ഇപ്പോഴേ സമ്മതിക്കുക..

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍