ആ ബൈക്കിൽ നിന്ന് ഋതുരാജിനെയും ഇഷാനെയും പുറത്താക്കി ഗിൽ, ഇനി ആരൊക്കെ പുറത്താകുമോ എന്തോ; ജാഫർ ചിരിപ്പിച്ച് കൊല്ലും

ശിഖർ ധവാൻ- രോഹിത്, രോഹിത്- രാഹുൽ, രോഹിത്-ഇഷാൻ , രോഹിത്- ഗിൽ ഒരുപാട് ഒരുപാട് ഓപ്പണിങ് കോമ്പിനേഷൻ ഇന്ത്യക്ക് ഉണ്ട്. ഇതിൽ ധവാൻ വരാനിരിക്കുന്ന ഇന്ത്യയുടെ ടി20 ലോകകപ്പ് പ്ലാനുകളുടെ ഭാഗമല്ല. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന രാഹുൽ തിരിച്ചുവന്നതോടെ റഹുൽ-രോഹിത് സഖ്യം തന്നെ ലോകകപ്പിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കാം. ഇതിൽ ഒരാൾക്ക് പരിക്കേറ്റാൽ പകരം ആരിറങ്ങും എന്നതാണ് ഏറ്റവും വലിയ ചോദ്യം.

ഇഷാൻ, ഗിൽ, ഋതുരാജ് തുടങ്ങിയവർ സ്ഥാനത്തിനായി പോരാടുമ്പോൾ ഇപ്പോൾ ഉള്ള സാഹചര്യത്തിൽ ഋതുരാജിനെ പുറത്താക്കി ഗിൽ സാധ്യത ലിസ്റ്റിൽ മുന്നിലെത്തി എന്ന് പറയേണ്ടതായി വരും. കോഹ്ലി, സെവാഗ് എന്നിവരുടെ ക്ലാസും മാസുമായ ശൈലി ഗില്ലിനുണ്ട് എന്നത് അദ്ദേഹത്തിന് ഗുണം ചെയ്യും.

ബൈക്കിൽ പോകുന്ന ഋതുരാജിനെയും ഇഷാനെയും പുറത്താക്കി ഗിൽ അതോടിക്കുന്ന ചിത്രം പങ്കുവെച്ചത് ജാഫർ . ട്രോൾ ഇതിനോടകം വൈറൽ ആയി.

വരാനിരിക്കുന്ന ലോകകപ്പിന് മുമ്പ് നടക്കാനുള്ള കരീബിയൻ ടി20 പരമ്പര, സിംബാവേ പര്യടനം, ഏഷ്യ കപ്പ് എന്നിവയുടെ അവസാനം കൃത്യമായ ഉത്തരം കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കിട്ടിയ അവസരം ഋതുരാജ് നശിപ്പിച്ചപ്പോൾ ഗിൽ മൂന്നും ഉപയോഗിച്ച് മാൻ ഓഫ് ദി മാച്ചായിരിക്കുകയാണ്.

സൂപ്പർ താരങ്ങളുടെ മങ്ങിയ ഫോം, പരിക്ക് തുടങ്ങിയവ ഈ താരങ്ങൾക്ക് ടീമിൽ സ്ഥിര സ്ഥാനം നൽകിയാലും അത്ഭുതപ്പെടാനില്ല.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്