ഗിൽ ഒറ്റ ഒരുത്തനാണ് ജയ്‌സ്വാളിന് പണി കിട്ടാൻ കാരണം'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

ഇപ്പോൾ നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാളിന് അർഹമായ ഇരട്ട സെഞ്ച്വറി നഷ്ടമായി. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലുമായുള്ള ആശയക്കുഴപ്പത്തെ തുടർന്ന് ജയ്‌സ്വാൾ റണ്ണൗട്ടായി പുറത്തായി. രണ്ടാം ദിനം 173 റൺസിൽ തന്റെ ഇന്നിംഗ്സ് പുനരാരംഭിച്ച ജയ്‌സ്വാൾ 258 പന്തിൽ 22 ബൗണ്ടറികൾ ഉൾപ്പെടെ 175 റൺസ് നേടി പുറത്തായി.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സിലെ 92-ാം ഓവറിലും രണ്ടാം ഓവറിലുമാണ് സംഭവം നടന്നത്. ജെയ്ഡൻ സീൽസ് ഒരു ഫുൾ ലെങ്ത് പന്ത് എറിഞ്ഞു, ജയ്‌സ്വാൾ അത് മിഡ്-ഓഫിലേക്ക് ഉറപ്പിച്ച് കളിച്ച് സിംഗിൾ വിളിച്ചു. എന്നിരുന്നാലും, ശുഭ്മാൻ ഗിൽ സ്ട്രൈക്കറുടെ എൻഡിലേക്ക് എത്തുന്നതിൽ യാതൊരു താൽപ്പര്യവും കാണിക്കാതെ തിരിഞ്ഞു. ജയ്‌സ്വാൾ അത് വൈകിയാണ് കണ്ടത്. താരം ഗ്രൗണ്ടിന്റെ പകുതിയോളം കവറും ചെയ്തിരുന്നു. ​അപകടം മനസിലാക്കിയ ​ജയ്സ്വാൾ ക്രീസിലേക്ക് തിരിച്ചെത്താൻ ​ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഗിൽ കാണിച്ച മോശമായ പ്രവർത്തി ചോദ്യം ചെയ്ത രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാർ.

” ജയ്‌സ്വാൾ ബോൾ ഡ്രൈവ് ചെയ്തപ്പോൾ, ശുഭ്മാൻ ഗിൽ അത് കണ്ടു, ഓടി സ്റ്റാർട്ട് ചെയ്യുകയും ചെയ്യ്തു എന്നിട്ടാണ് നോ പറഞ്ഞത്. ജയ്‌സ്വാൾ അടിച്ച ഷോട്ടിന്റെ വേഗത കണ്ടപ്പോൾ, ഗിൽ അതിനെക്കുറിച്ച് ചിന്തിച്ചിരിക്കാം. കോൾ സ്‌ട്രൈക്കറുടെതായിരുന്നു, അദ്ദേഹം അതിനെ പിന്തുണയ്ക്കണമായിരുന്നു, കാരണം പന്ത് കണ്ടതിനുശേഷം അദ്ദേഹം കുറച്ചുകൂടി മുന്നോട്ട് നീങ്ങിയിരുന്നു, അപ്പോഴേക്കും ജയ്‌സ്വാൾ ഒരുപാട് ദൂരം പിന്നിട്ടിരുന്നു. ഗില്ലിന്റെ പിഴവാണ് അത്” സഞ്ജയ് ബംഗാർ പറഞ്ഞു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി