വിക്കറ്റ് കീപ്പര്‍മാരില്‍ ഒന്നാമന്‍ ആര്?; തിരഞ്ഞെടുത്ത് ഗില്‍ക്രിസ്റ്റ്

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന പേരില്‍ ഏറെ പ്രശംസ നേടിയ ഇതിഹാസ താരം. ആ ഗില്‍ക്രിസ്റ്റിന്റെ കണ്ണില്‍ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ആരായിരിക്കും. ഗില്‍ക്രിസ്റ്റ് തന്നെ അതിന് ഉത്തരം നല്‍കിയിരിക്കുകയാണ്.

ഇന്ത്യന്‍ മുന്‍നായകന്‍ എം.എസ് ധോണിയാണ് ഗില്‍ക്രിസ്റ്റ് കാഴ്ചപ്പാടില്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഒന്നാമന്‍. “ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ധോണി തന്നെയായിരിക്കണം. ധോണി കഴിഞ്ഞാല്‍ കുമാര്‍ സംഗക്കാരയെ പരിഗണിക്കാം. പിന്നെ ബ്രണ്ടന്‍ മക്കല്ലം. നിര്‍ഭാഗ്യവശാല്‍ കണ്ണിനേറ്റ പരിക്ക് മാര്‍ക്ക് ബൗച്ചറിന്റെ കരിയറിനെ ബാധിച്ചു. എങ്കില്‍ക്കൂടി മികച്ച വിക്കറ്റ് കീപ്പര്‍മാരുടെ സംഘമാണിത്.”

ധോണിയുടെ കരിയറിലെ വളര്‍ച്ച ഏറെ ഇഷ്ടത്തോടെ കണ്ടുനിന്ന ഒരാളാണ് ഞാന്‍. ഇന്ത്യ പോലെ ക്രിക്കറ്റിനെ അതിരറ്റ് സ്നേഹിക്കുന്ന ഒരു രാജ്യത്തു നിന്ന് വന്ന് പ്രശസ്തിയിലേക്കുള്ള ആ ഉയര്‍ച്ച അഭിനന്ദനീയമാണ്. കളത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന അസാധാരണമായ ശാന്തത നേരിട്ടു കണ്ടിട്ടുണ്ട്. കളത്തിനു പുറത്തും ധോണി ശാന്തനാണ്. ഇക്കാര്യത്തില്‍ അദ്ദേഹം അഭിനന്ദനമര്‍ഹിക്കുന്നു.” ഗില്‍ക്രിസ്റ്റ് പറഞ്ഞു.

സ്റ്റമ്പിംഗിന്റ എണ്ണത്തില്‍ ധോണിയാണ് മുന്നില്‍ ധോണിയുടെ പേരില്‍ 634 ക്യാച്ചുകളും 195 സ്റ്റമ്പിംഗുകളുമുണ്ട്. ഏറ്റവും കൂടുതല്‍ പുറത്താക്കലുകളില്‍ പങ്കാളിയായ വിക്കറ്റ് കീപ്പര്‍മാരില്‍ മൂന്നാം സ്ഥാനത്താണ് ധോണി. മാര്‍ക്ക് ബൗച്ചറും ഗില്‍ക്രിസ്റ്റുമാണ് ധോണിയ്ക്ക് മുന്നിലുള്ളവര്‍.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'