തൂക്കിയെടുത്ത് പുറത്ത് കളയുക, ഓസ്‌ട്രേലിയക്ക് എതിരെ ഒരൊറ്റ മത്സരത്തിൽ പോലും ഇറക്കരുത്; സൂപ്പർ താരത്തിനെതിരെ സുനിൽ ഗവാസ്‌കർ

2024-25 ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് മുന്നോടിയായി ബാറ്റിംഗ് ഇതിഹാസം സുനിൽ ഗവാസ്‌കർ ഒരു വമ്പൻ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ്. ബോർഡർ- ഗാവസ്‌കർ ട്രോഫിയിലെ ആദ്യ മത്സരം രോഹിത് ശർമ്മയ്ക്ക് നഷ്ടമായാൽ മുഴുവൻ പരമ്പരക്കും പുതിയ ക്യാപ്റ്റനെ ബിസിസിഐ പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായ കാരണങ്ങളാൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ ഒന്ന് രോഹിത് ശർമ്മയ്ക്ക് നഷ്ടമാകുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് സുനിൽ ഗവാസ്‌കറിൻ്റെ അഭിപ്രായം. പെർത്ത് ടെസ്റ്റിന് അദ്ദേഹം ലഭ്യമാണോ ഇല്ലയോ എന്ന് തനിക്ക് ഉറപ്പില്ലെന്ന് പറഞ്ഞ നായകൻ അഭാവത്തെക്കുറിച്ച് സൂചന നൽകിയിരിക്കുകയാണ്.

രോഹിത് ശർമ്മയ്ക്ക് ആദ്യ ടെസ്റ്റ് നഷ്ടമാകുമെന്ന റിപ്പോർട്ടുകൾ വന്നതോടെ ഗവാസ്‌ക്കർ നായകനെതിരെ രംഗത്ത് വന്നിരിക്കുകയാണ് . ആദ്യ മത്സരം നഷ്ടം ആകുന്ന സാഹചര്യത്തിൽ നഷ്ടം ആകുന്ന സാഹചര്യത്തിൽ തിരിച്ചുവന്ന ടീമിൻ്റെ നേതൃത്വം ഏറ്റെടുക്കുന്നത് എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് കർശനമായ പരിഹാരവുമായി സുനിൽ ഗവാസ്‌കർ രംഗത്തെത്തി. മുഴുവൻ പരമ്പരയിലും പുതിയ ക്യാപ്റ്റനെ സെലക്ഷൻ കമ്മിറ്റി അന്വേഷിക്കണമെന്നും രോഹിത് ശർമ്മ തൻ്റെ വ്യക്തിപരമായ കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം കൂട്ടിച്ചേർത്തു:

“ക്യാപ്റ്റന് ആദ്യ ടെസ്റ്റ് കളിക്കുക എന്നതാണ് പ്രധാനം, അയാൾക്ക് പരിക്കേറ്റാൽ സ്ഥിതി വ്യത്യസ്തമാണ്. എന്നാൽ മറ്റൊരു സാഹചര്യത്തിൽ, നിങ്ങളുടെ നേതാവ് ആദ്യ മത്സരത്തിൽ ലഭ്യമല്ലെങ്കിൽ, ഒരു ഉപനേതാവിനെ നിയമിക്കുക, ഇത് സമ്മർദ്ദം സൃഷ്ടിക്കുന്നു. മറ്റൊരു തരത്തിലുള്ള സമ്മർദമാണ് അദ്ദേഹത്തിന് വീണ്ടും ക്യാപ്റ്റൻസിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്.

“രോഹിത് ശർമ്മ ആദ്യ ടെസ്റ്റിൽ കളിക്കില്ലെന്ന് കേൾക്കുന്നു. ഒരുപക്ഷേ അദ്ദേഹം രണ്ടാം ടെസ്റ്റിലും കളിക്കില്ല, ഇതാണ് അവസ്ഥയെങ്കിൽ, ഞാൻ ഇപ്പോൾ പറയുന്നു, പുതിയ നായകനെ പരമ്പരയിൽ ഉടനീളം നിയമിക്കാൻ ടീം ശ്രമിക്കണം.” ഇന്ത്യൻ ഇതിഹാസം പറഞ്ഞു.

വ്യക്തിപരമായ കാര്യങ്ങൾ കാരണം ഒഴിവാക്കുന്ന രോഹിത്തിന്റെ ഇപ്പോഴത്തെ തീരുമാനം അംഗീകരിക്കാൻ ആകില്ല എന്നാണ് ഗവാസ്‌ക്കർ പറയുന്നത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ