ചറപറ സിക്‌സുകള്‍; വെടിക്കെട്ട് സെഞ്ച്വറിയുമായി ഗെയില്‍

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി വിന്‍ഡീസ് താരം ക്രിസ് ഗെയില്‍. രംഗ്പൂര്‍ റൈഡേഴ്‌സിനായി 45 പന്തിലാണ് ഗെയ്ല്‍ സെഞ്ച്വറി തികച്ചത്. മത്സരത്തില്‍ 51 പന്തുകള്‍ നേരിട്ട വിന്‍ഡീസ് താരം പുറത്താകാതെ 126 റണ്‍സും സ്വന്തമാക്കി. 14 ഫോറും ആറ് സിക്‌സും സഹിതമായിരുന്നു ഗെയിലിന്റെ വെടിക്കെട്ട് പ്രകടനം.

ഇതോടെ ഖുല്‍ന ടൈറ്റല്‍സിന്റെ 168 റണ്‍സ് വിജയലക്ഷ്യം വെറും 15.2 ഓവറഇല്‍ രംഗ്പൂര്‍ മറികടക്കുകയായിരുന്നു. എലിമിനേറ്റര്‍ മത്സരത്തിലായിരുന്നു ഗെയിലിന്റെ അത്ഭുത പ്രകടനം.

ഫോം നഷ്ടമായെന്ന് ആരോപിച്ച് പാക് പ്രീമിയര്‍ ലീഗില്‍ നിന്നുള്‍പ്പെടെ പുറത്തായ സമയത്താണ് മിന്നല്‍ പ്രകടനവുമായി ഗെയില്‍ വീണ്ടും വാര്‍ത്ത കേന്ദ്രമാകുന്നത്. ഇതോടെ ടി20യില്‍ലെ ഒരു അവിശ്വസനീയ റെക്കോര്‍ഡും ഗെയില്‍ സ്വന്തമാക്കി. ടി20 ക്രിക്കറ്റില്‍ ആദ്യമായി 800 സിക്‌സുകള്‍ തികക്കുന്ന താരം എന്ന നേട്ടമാണ് 39കാരന്‍ സ്വന്തമാക്കിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഖുല്‍ന ടൈറ്റന്‍സിനു വേണ്ടി കാര്‍ലോസ് ബ്രാത്‌വൈറ്റ്(ഒന്‍പത് പന്തില്‍ 25*), നിക്കോളസ് പൂറന്‍(28), ആരിഫുള്‍ ഹക്ക്(29) എന്നിവരാണ് തിളങ്ങിയത്.

Latest Stories

ഐപിഎല്‍ 2024: സിഎസ്‌കെയുടെ കാര്യം അധോഗതി, സൂപ്പര്‍ താരങ്ങള്‍ ഇന്ത്യ വിട്ടു

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്