IND VS ENG: ഇന്ത്യൻ ടീമിന് വൻ തിരിച്ചടി, കോച്ച് ​ഗൗതം ​ഗംഭീർ അടിയന്തരമായി നാട്ടിലേക്ക് മടങ്ങി, തിരിച്ചുപോയതിന്റെ കാരണം തിരക്കി ആരാധകർ

ഇം​ഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് വൻ തിരിച്ചടി. ജൂൺ 20നാണ് ഇം​ഗ്ലണ്ടിൽ വച്ചുളള സീരീസിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുക. ഇതിനായി അടുത്തിടെ ഇന്ത്യൻ ടീം ഇം​ഗ്ലണ്ടിൽ എത്തി പരിശീലനം ആരംഭിച്ചിരുന്നു. ശുഭ്മാൻ ​ഗിൽ നായകനായ ടീം യുവതാരങ്ങൾക്ക് പ്രാധാന്യം നൽകിയുളളതാണ്. റിഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ. ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, കെഎൽ രാഹുൽ, യശസ്വി ജയ്സ്വാൾ എന്നീ സൂപ്പർതാരങ്ങളും ടീമിലുണ്ട്. പരിശീലനം തകൃതിയായി നടക്കവേയാണ് കോച്ച് ​ഗൗതം ​ഗംഭീർ നാട്ടിലേക്ക് മടങ്ങിയെന്ന തരത്തിലുളള റിപ്പോർട്ടുകൾ വരുന്നത്.

കുടുംബപരമായ അടിയന്തര സാഹചര്യത്തെ തുടർന്നാണ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് ​ഗംഭീറിന്റെ അമ്മ സീമ ​ഗംഭീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവർ ഇപ്പോഴും ഐസിയുവിൽ തന്നെ തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ സാഹചര്യത്തിലാണ് ​ഗംഭീർ നാട്ടിലേക്ക് മടങ്ങിയിരിക്കുന്നത്.

ആദ്യ ടെസ്റ്റ് തുടങ്ങുംമുൻപ് രണ്ട് സന്നാഹ മത്സരങ്ങൾ മാത്രമാണ് ഇന്ത്യൻ ടീം ഇം​ഗ്ലണ്ടിൽ കളിച്ചത്. ഇന്ന് ഇന്ത്യൻ ടീം ഇന്ത്യ എ ടീമുമായി ചതുർദിന പരിശീലന മത്സരം കളിക്കാനിരിക്കെയാണ് ​ഗൗതം ​ഗംഭീർ നാട്ടിലേക്ക് പോയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ​ഗംഭീറിന്റെ മേൽനോട്ടത്തിൽ കഠിന പരീശീലനത്തിലായിരുന്നു ഇന്ത്യൻ താരങ്ങൾ‌. ഇം​ഗ്ലണ്ടിലെ ലീഡ്സിലാണ് ഒന്നാം ടെസ്റ്റ് നടക്കുക.

Latest Stories

സിപിഎമ്മിനെ സഹായിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കുന്നത്; ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്

'നടിപ്പ് ചക്രവർത്തി', വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ പുറത്ത്

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രയും ഗൗതം അദാനി നേടിയെടുത്ത വിദേശ കരാറുകളും

സംഘപരിവാരത്തിന്റെ മേച്ചില്‍ പുറങ്ങളില്‍ വേട്ടയാടപ്പെടുന്നവരുടെ ഇന്ത്യ

IND vs ENG: ജഡേജയെക്കുറിച്ച് 2010 ൽ ധോണി നടത്തിയ പ്രസ്താവന വീണ്ടും ചർച്ചയാവുന്നു

ബിജെപി ഭരണത്തിലെ കന്യാസ്ത്രീമാരുടെ അറസ്റ്റും സഭാ മേലധ്യക്ഷന്മാരുടെ പ്രീണനവും; സംഘപരിവാരത്തിന്റെ മേച്ചില്‍ പുറങ്ങളില്‍ വേട്ടയാടപ്പെടുന്നവരുടെ ഇന്ത്യ

ശത്രു മുട്ടുമടക്കിയപ്പോള്‍ എന്തിന് അവസാനിപ്പിച്ചു; ഓപ്പറേഷന്‍ സിന്ദൂറില്‍ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

കളമശേരി സർക്കാർ പോളിടെക്നിക്കിലെ കഞ്ചാവ് കേസ്; മുഖ്യപ്രതി പിടിയിൽ, ഇയാൾ ഹോസ്റ്റലിലേക്ക് എത്തിക്കാൻ കഞ്ചാവ് കൈമാറിയ ആൾ

തുടർച്ചയായുളള ഡയാലിസിസ്, ഒരേ സ്ഥലത്ത് മാത്രം 750 കുത്തിവയ്പ്പുകൾ, ചികിത്സയ്ക്കായി ചെലവായത് കോടികളെന്ന് വെളിപ്പെടുത്തി നടൻ പൊന്നമ്പലം

സേഫാണ്, വിശ്വസിക്കാം...ഭാരത് NCAP 2025-ലെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 5 കാറുകൾ