2019 ല്‍ കോഹ്‌ലിയും അത് ചെയ്യു ; ദാദയ്ക്കു കയ്യടിച്ച് ആരാധകര്‍

റെക്കോഡുകളുടെ തോഴനാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. വിരാട് കോഹ്‌ലിയേക്കുറിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയ്ക്ക് പ്രതീക്ഷകളേറെയാണ്. 2018 ലെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തോടെ വിദേശത്ത് ഇന്ത്യന്‍ ടീമിന്റെ ആധിപത്യം തുടങ്ങുമെന്നാണ് കൊല്‍ക്കത്ത രാജകുമാരന്റെ വെളിപ്പെടുത്തല്‍.

കോഹ്‌ലിയേക്കുറിച്ച് അപ്രതീക്ഷിത പ്രവചനം നടത്തിയിരിയ്ക്കുകയാണ് ഗാംഗുലി. “2019ലെ ലോകകപ്പ് വിരാട് നേടുകയാണെങ്കില്‍ ഓക്‌സ്‌ഫോര്‍ഡ് സ്ടീറ്റില്‍ തന്റെ ഷര്‍ട്ടൂരി കോഹ്‌ലി ചുറ്റും. എന്റെ വാക്കുകള്‍ എഴുതി വച്ചോളൂ ” എന്നാണ് ഗാംഗുലി തമാശരൂപേണ പറഞ്ഞത്. “അജണ്ട ആജ് തക്” എന്ന ചര്‍ച്ചയില്‍ ഹര്‍ഭജന്‍ സിങിന്റേയും ഇന്ത്യന്‍ മുന്‍ താരങ്ങളായ വി.വി.എസ്. ലക്ഷമണിന്റേയും സാന്നിധ്യത്തിലായിരുന്നു ദാദയുടെ പ്രവചനം.

2002 ല്‍ ലോര്‍ഡ്‌സ് ക്രിക്കറ്റ് മൈതാനത്ത് ഗാംഗുലി നടത്തിയ ആഹ്ലാദ പ്രകടനം ഏറെ ജനശ്രദ്ധ നേടിയിരുന്നു. നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ഗ്യാലറിയില്‍ ജേഴ്‌സി ഊരി ചുഴറ്റിയെറിഞ്ഞാണ് ഗാംഗുലി ആഹ്ലാദപ്രകടനം നടത്തിയത്. അതിനേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ദാദയുടെ പ്രതികരണം. ഹര്‍ഭജന്‍ ഗാംഗുലിയേ കളിയാക്കി മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു. കോഹ്‌ലിയ്ക്ക സിക്‌സ് പായ്ക്കുണ്ട്. അതുകൊണ്ട് കോഹ്ലി അങ്ങനെ ചെയ്യുമെന്ന് പറഞ്ഞു. “എനിയ്ക്ക് സിക്‌സ് പായ്ക്കുണ്ടല്ലോ . ഹര്‍ഭജന്‍ ഡ്രസ്സിങ് റൂമിലായതുകൊണ്ടാണ് അത് കാണാഞ്ഞത് ” എന്ന് ഗാംഗുലി തിരിച്ചടിച്ചു.

ഇന്ത്യന്‍ നായകനെ പ്രശംസിയ്ക്കാനും മുന്‍ നായകന്‍ മറന്നില്ല. “ഇപ്പോള്‍ വിരാടിന്റെ സമയമാണ്. കോഹ്‌ലി ഇനിയും ഇന്ത്യന്‍ ടീമിനെ ഉന്നതികളിലെത്തിക്കുമെന്ന് ഗാംഗുലി പറഞ്ഞു.

Latest Stories

ബിഗ്‌ബിക്ക് ശേഷം ഞാനല്ലെങ്കിൽ പിന്നെ ആരാണ്? ഖാൻമാർ, കപൂർ? പ്രസ്താവന കടുപ്പിച്ച് കങ്കണ റണാവത്ത്

ഐസിയു പീഡനക്കേസ്; ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

ജയിച്ചു എന്നുള്ളത് ശരി തന്നെ, പക്ഷെ രോഹിത്തിന്റെ ഈ ചിത്രങ്ങൾ വേദനിപ്പിക്കുന്നത്; മോശം ഇന്നിംഗ്സിന് പിന്നാലെ കണ്ണീരണിഞ്ഞ് ഹിറ്റ്മാൻ

ലുക്ക് ഔട്ട് നോട്ടീസും ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മ്മനിയിലേക്ക്

യുവരാജോ ധവാനോ അല്ല!, പഞ്ചാബ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് പ്രീതി സിന്റ

ഇനി ഒടിടിയിൽ കണ്ട് 'ആവേശം'കൊള്ളാം! സർപ്രൈസായി റിലീസ് പ്രഖ്യാപനം; തീയതി പുറത്ത്

സിപിഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കൈയില്‍ നിന്ന് പൊട്ടിത്തെറിച്ചു; വയനാട്ടില്‍ പുതിയ സ്ഥാനാര്‍ത്ഥി വരുമോയെന്ന് ജൂണ്‍ നാലിന് പറയാമെന്ന് ടി സിദ്ദിഖ്

വിവാദങ്ങൾ അവസാനിപ്പിക്കാൻ എഐസിസി; കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി നാളെ ചുമതല ഏൽക്കും

'നിങ്ങളെ പോലെ ഞാനും ആസ്വദിച്ചു'; നൃത്തം ചെയ്യുന്ന എഐ വീഡിയോ പങ്കുവച്ച് മോദി

IPL 2024: കളിയാക്കുന്നവർ മനസിലാക്കുക, ആ ഒറ്റ കാരണം കൊണ്ടാണ് ധോണി നേരത്തെ ബാറ്റിംഗിന് ഇറങ്ങാത്തത്; സംഭവിക്കുന്നത് ഇങ്ങനെ