'ഗംഭീറിന്റെ ഗംഭീര യുഗം', റെഡ് ബോളിൽ മാത്രം തോറ്റിരുന്ന ഇന്ത്യയെ, പതിയെ വൈറ്റ് ബോളിലും തോല്പിക്കുന്ന പരിശീലകൻ; ട്രോളുമായി ആരാധകർ

ന്യുസിലാൻഡിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യക്ക് വീണ്ടും തോൽവി. ഇതോടെ ഏകദിന പരമ്പര കീവികൾ 2-1 നു സ്വന്തമാക്കി. 41 റൺസിനാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. ഇന്ത്യക്കായി വിരാട് കോഹ്ലി, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്‌ഡി എന്നിവർ മാത്രമാണ് തിളങ്ങിയത്. കീവികൾക്ക് വേണ്ടി സെഞ്ച്വറിയടിച്ച ഡാരിൽ മിച്ചലിന്റെയും ഗ്ലെൻ ഫിലിപ്‌സിന്റെയും ബാറ്റിങ് മികവിലാണ് ന്യൂസിലാൻഡ് 337 എന്ന മികച്ച സ്‌കോറിലെത്തിച്ചത്.

ഇന്ത്യക്കായി വിരാട് കോഹ്ലി 108 പന്തിൽ 10 ഫോറും 3 സിക്‌സും അടക്കം 124 റൺസാണ് അടിച്ചെടുത്തത്. മത്സരത്തിൽ വിരാട് കോഹ്‌ലിക്ക് പുറമേ ഇന്ത്യക്കായി 57 പന്തിൽ രണ്ട് ഫോറും സിക്‌സും അടക്കം 53 റൺസ് നേടി നിതീഷ് കുമാർ റെഡ്ഢിയും, കൂടാതെ 43 പന്തിൽ നാല് ഫോറും നാല് സിക്‌സും അടക്കം 52 റൺസും നേടി ഹർഷിത് റാണയും മാത്രമാണ് പൊരുതിയത്.

സ്വന്തം മണ്ണിൽ കിവീസിനെതിരായ ഏകദിന പരമ്പര തോൽവിയോടെ കോച്ച് ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. റെഡ് ബോളിൽ മാത്രം തോറ്റിരുന്ന ഗംഭീർ ഇപ്പോൾ വൈറ്റ് ബോളിലും തോൽക്കുകയാണ്. ഇതിൽ താരത്തിന് നേരെ വൻ ആരാധകരോഷമാണ് ഉയരുന്നത്.

‘ബോർഡർ ഗവാസ്‌കർ ട്രോഫി തോറ്റു, കിവീസിനോടും ദക്ഷിണാഫ്രിക്കയോടും ഹോമിൽ വൈറ്റ് വാഷ് വഴങ്ങി, ന്യൂസിലന്റിന്റെ സി ടീമിനോട് സ്വന്തം മണ്ണിൽ പരമ്പര തോറ്റു, ഓസ്‌ട്രേലിയയോട് ഏകദിന പരമ്പര തോറ്റു.. ചരിത്രത്തിലെ ഏറ്റവും മോശം കോച്ച്. പിടിച്ച് പുറത്താക്കൂ എന്നാണ് ഒരു ആരാധകന്‍റെ കുറിപ്പ്.

Latest Stories

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി

ബിജെപി അട്ടിമറിയുടെ മധ്യപ്രദേശ് മുഖം, ക്രോസ് വോട്ടിംഗ് നടക്കില്ലെന്ന് കണ്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിച്ചു; മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത് സ്വകാര്യ അന്യായത്തിലെ 'എതിര്‍കക്ഷി' എന്നതിന്റെ പേരില്‍

'തമിഴ്നാടിന് സിങ്കപ്പെണ്ണ്'; വാഗ്ദാനം ചെയ്‌ത 'സിങ്കപ്പെൺ ടാസ്‌ക് ഫോഴ്‌സിൻ്റെ' ഉദ്ഘാടനം നിർവഹിച്ച് വിജയ്, കുറ്റവാളികൾക്കെതിരെ കർശന നടപടി

തമിഴക രാഷ്ട്രീയത്തിൽ വീണ്ടും ട്വിസ്റ്റ്; രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാർട്ടിയിൽ ചേരും

'മുഖത്ത് വെടിയുണ്ട തുളച്ചുകയറിയിട്ടും പിന്മാറിയില്ല, കൊടുംഭീകരനെ വധിച്ചു... ശത്രുക്കൾക്ക് മുന്നിൽ പതറാത്ത ധീരത'; ആരാണ് രാഷ്ട്രപതി കീർത്തിചക്ര സമ്മാനിച്ച ലാൻസ് നായിക് മീനാച്ചി സുന്ദരം

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നു; 52 ദിവസം മത്സ്യ ബന്ധനം പാടില്ല, ജൂലൈ 31 വരെ നീളും

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എന്തുകൊണ്ട് ലാത്തിച്ചാര്‍ജ് നടത്തിയില്ല?, പൊലീസുകാരെ ശാസിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

'രക്ഷാപ്രവർത്തനം'; സുരക്ഷാ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്, അപ്പീൽ നൽകും

സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു