ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ തോൽവി. ഡിഎൽഎസ്സിലൂടെ മത്സരം 26 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ചെയ്ത ഇന്ത്യ 136 റൺസാണ് നേടിയത്. എന്നാൽ 21 ആം ഓവറിൽ ഓസ്‌ട്രേലിയ അനായാസം സ്കോർ മറികടന്നു.
ഇന്ത്യക്ക് വേണ്ടി കെ എൽ രാഹുൽ 38 റൺസും, അക്‌സർ പട്ടേൽ 31 റൺസും നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. എന്നാൽ മറ്റു താരങ്ങൾ ബാറ്റിംഗിൽ പരാജയപെട്ടു. ഓസ്‌ട്രേലിയക്ക് വേണ്ടി ക്യാപ്റ്റൻ മിച്ചൽ മാർഷ് 46* റൺസും ജോഷ് ഫിലിപ് 37 റൺസും നേടി. ബോളിങ്ങിൽ ഇന്ത്യക്കായി അർശ്ദീപ് സിങ്, വാഷിംഗ്‌ടൺ സുന്ദർ, അക്‌സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി. ഇപ്പോഴിതാ ഇന്ത്യ തോറ്റതിന്റെ കാരണം പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ.
രവിചന്ദ്രൻ അശ്വിൻ പറയുന്നത് ഇങ്ങനെ:
” പെര്‍ത്തിലെ ആദ്യ ഏകദിനത്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്കൊപ്പം രണ്ടു സ്പിന്‍ ബൗങിങ് ഓള്‍റൗണ്ടര്‍മാരെ കളിപ്പിച്ചതിന്റെ കാരണം എനിക്കു മനസ്സിലാവും. ബാറ്റിങിനു കൂടുതല്‍ ആഴം നല്‍കുന്നതിനായാണ് അത്തരമൊരു തീരുമാനമടുത്തത്. കാരണം അക്ഷര്‍ പട്ടേലിനും വാഷിങ്ടണ്‍ സുന്ദറിനും ബാറ്റ് ചെയ്യാനും കഴിയും. പക്ഷെ ബൗളിങില്‍ കൂടി കുറച്ച് ശ്രദ്ധ നല്‍കൂ. ഇതു പോലെയുള്ള വലിയുള്ള ഗ്രൗണ്ടുകള്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ബൗള്‍ ചെയ്യാന്‍ കുല്‍ദീപ് യാദവിനു കഴിയും. ഇവിടെയല്ലാതെ മറ്റെവിടെയാണ് നമുക്കു അദ്ദേഹത്തെ കളിപ്പിക്കാന്‍ കഴിയുക” അശ്വിൻ പറഞ്ഞു.