'സഞ്ജുവിനെ കുറിച്ച് ഞാൻ പറഞ്ഞത് ഗംഭീർ തിരുത്തി'; ശശി തരൂരിന്റെ കുറിപ്പ് വൈറലാകുന്നു

ടി-20 ലോകകപ്പിൽ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തി പ്ലയെർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം നേടിയ താരമാണ് സഞ്ജു സാംസൺ. നിർണായകമായ അവസാനമത്തെ മൂന്നു മത്സരങ്ങളിലും സഞ്ജു ടീമിനായി തന്റെ ഉത്തരവാദിത്വം മികച്ച രീതിയിൽ നിറവേറ്റി. ഇപ്പോഴിതാ ലോകകപ്പിലെ വിസ്മയ പ്രകടനം നടത്തിയ സഞ്ജുവിനെക്കുറിച്ചുള്ള തന്റെ പഴയകാല ഓർമ്മകൾ തരൂർ പങ്കുവെച്ചു.

2009-ൽ മെലിഞ്ഞു കുറുകിയ, നിഷ്കളങ്കമായ ചിരിയുള്ള ഒരു കൗമാരക്കാരനായാണ് തരൂർ സഞ്ജുവിനെ ആദ്യമായി കാണുന്നത്. അന്ന് അവന്റെ ബാറ്റിംഗ് മാന്ത്രികത കണ്ടപ്പോൾ “നീ അടുത്ത ധോണിയാകും” എന്ന് തരൂർ സഞ്ജുവിനോട് പറഞ്ഞു. എന്നാൽ വർഷങ്ങൾക്ക് ശേഷം ഈ കാര്യം ഓർത്തെടുത്തപ്പോൾ ഇന്ത്യൻ കോച്ചുമായ ഗൗതം ഗംഭീർ തരൂരിനെ തിരുത്തി. “സഞ്ജു മറ്റൊരാളാകേണ്ടതില്ല, അവൻ ഒരേയൊരു സഞ്ജു സാംസണായി വളരും” എന്നായിരുന്നു ഗംഭീറിന്റെ വാക്കുകൾ. ആ പ്രവചനം ഇന്ന് സത്യമായിരിക്കുന്നു എന്ന് തരൂർ കുറിച്ചു.

സഞ്ജുവിന്റെ കരിയറിലെ നിർണ്ണായകമായ ഒരു ഘട്ടത്തിൽ താൻ ഇടപെട്ട കാര്യവും തരൂർ വെളിപ്പെടുത്തി. ഹൈസ്കൂൾ പഠനകാലത്ത് ക്രിക്കറ്റ് മത്സരങ്ങൾക്കായി യാത്ര ചെയ്തിരുന്ന സഞ്ജുവിന് സ്കൂൾ പരീക്ഷ എഴുതാൻ ആവശ്യമായ അറ്റൻഡൻസ് ഉണ്ടായിരുന്നില്ല. അക്കാദമിക് രംഗത്തെ നിയമങ്ങൾ സഞ്ജുവിന്റെ കരിയറിന് തടസ്സമാകുമെന്ന് കണ്ടപ്പോൾ തരൂർ അതിൽ ഇടപെട്ടു. സഞ്ജുവിന്റെ കായിക രംഗത്തെ മികവ് ക്ലാസ് റൂമിലെ മികവിനെപ്പോലെ തന്നെ അംഗീകരിക്കപ്പെടേണ്ടതാണെന്ന് അധികൃതരെ ബോധ്യപ്പെടുത്തി. അങ്ങനെ തരൂരിന്റെ ഇടപെടലിലൂടെ സഞ്ജുവിന് പരീക്ഷ എഴുതാൻ സാധിച്ചു.

Latest Stories

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു