INDIAN CRICKET: ഗംഭീര്‍ ആരെയും ടീമിലെടുക്കുന്നില്ല, എല്ലാവരെയും ഒഴിവാക്കുന്ന തിരക്കിലാണ് അദ്ദേഹം, വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം

ഇംഗ്ലണ്ട് പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ കോച്ച് ഗൗതം ഗംഭീറിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം അതുല്‍ വാസന്‍. ഗംഭീര്‍ ആരെയും ടീമിലെടുക്കുകയല്ല ചെയ്യുന്നതെന്നും എല്ലാവരെയും ഒഴിവാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും അതുല്‍ വാസന്‍ കുറ്റപ്പെടുത്തി. ശ്രേയസ് അയ്യരെ ഒഴിവാക്കിയതില്‍ ഗംഭീര്‍ നല്‍കിയ മറുപടിക്ക് പിന്നാലെയാണ് അതുല്‍ വാസന്‍ ഇങ്ങനെ പറഞ്ഞത്. ഞാന്‍ ഒരു സെലക്ടര്‍ അല്ല എന്നായിരുന്നു ശ്രേയസ് അയ്യരെ ഒഴിവാക്കിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഗംഭീര്‍ മറുപടി പറഞ്ഞത്.

‘ഞാന്‍ ഒരു സെലക്ടറല്ല,’ ഗംഭീര്‍ വീണ്ടും പറഞ്ഞു. ‘അദ്ദേഹം ആരെയും സെലക്ട് ചെയ്യുന്നില്ല, നിരസിക്കുക മാത്രമാണ് ചെയ്യുന്നത്. ടീം സെലക്ഷനില്‍ പരിശീലകന് ഒരു പങ്കുണ്ട്, ടീമിനെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനുമുമ്പ് സെലക്ടര്‍മാരും അവരുടെ വാക്കുകള്‍ ശ്രദ്ധിക്കുന്നു, അതുല്‍ വാസന്‍ പറഞ്ഞു. ജൂണ്‍ 20നാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുക.

ഇംഗ്ലണ്ട് പരമ്പരയില്‍ ശ്രേയസ് അയ്യരെ ഒഴിവാക്കിയതില്‍ നേരത്തെ വലിയ രീതിയിലുളള വിമര്‍ശനമാണ് ഉണ്ടായത്. ടീമില്‍ സ്ഥാനം അര്‍ഹിച്ച താരമായിരുന്നു ശ്രേയസ് എന്നാണ് മിക്കവരുടെയും അഭിപ്രായം. കരുണ്‍ നായര്‍ക്കൊപ്പം തന്നെ ശ്രേയസിനെ കൂടി ടീമിലേക്ക് പരിഗണിക്കാമായിരുന്നു എന്ന് ആരാധകരും ക്രിക്കറ്റ് വിദഗ്ദരും ഉള്‍പ്പെടെ അഭിപ്രായപ്പെട്ടു.

Latest Stories

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി