INDIAN CRICKET: കോഹ്‌ലിയെ ഒറ്റപ്പെടുത്തി, കാര്യമായി ആരും പിന്തുണച്ചില്ല, എന്തൊരു അപമാനമായിരിക്കും അദ്ദേഹം നേരിട്ടുണ്ടാവുക, ആരോപണവുമായി മുന്‍ ഇന്ത്യന്‍ താരം

വിരാട് കോഹ്‌ലിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുളള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്‍പായാണ് കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനമുണ്ടായത്. ഇതില്‍ ഇന്ത്യന്‍ ടീം കോച്ച് ഗംതം ഗംഭീര്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ വലിയ രീതിയിലുളള വിമര്‍ശനങ്ങളാണ് ഉണ്ടായത്. ഇംഗ്ലണ്ട് ടെസ്റ്റ് സീരീസില്‍ കളിക്കാന്‍ വിരാട് കോഹ്‌ലിക്ക് പദ്ധതികളുണ്ടായിരുന്നുവെന്ന് കൈഫ് പറയുന്നു.

ഫോം വീണ്ടെടുക്കാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്ക് വേണ്ടി വരെ കോഹ്‌ലി കളിച്ചു. എന്നാല്‍ പെട്ടെന്നുളള താരത്തിന്റെ വിരമിക്കല്‍ എല്ലാവരെയും ഞെട്ടിച്ചു. ഈ തീരുമാനമെടുത്ത സമയത്ത് ബിസിസിഐയില്‍ നിന്നോ സെലക്ടര്‍മാരില്‍ നിന്നോ വേണ്ടത്ര പിന്തുണ കോഹ്‌ലിക്ക് കിട്ടിയില്ലെന്ന് കൈഫ് ആരോപിച്ചു.

“രഞ്ജി ട്രോഫി കളിച്ചതിനാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വീണ്ടും ടെസ്റ്റ് കളിക്കാന്‍ കോഹ്‌ലി ആഗ്രഹിച്ചിരുന്നുവെന്ന് ഞാന്‍ തീര്‍ച്ചയായും കരുതുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളിലെ സംഭവവികാസങ്ങള്‍, ബിസിസിഐയില്‍ നിന്നും സെലക്ടര്‍മാരില്‍ നിന്നും ലഭിക്കുമെന്ന് കരുതിയ പിന്തുണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടാകില്ല”, കൈഫ് കൂട്ടിച്ചേര്‍ത്തു.

“എനിക്ക് തോന്നുന്നു കോഹ്‌ലി ഈ ഫോര്‍മാറ്റില്‍ തുടരാന്‍ ആഗ്രഹിച്ചിട്ടുണ്ടാവുമെന്ന്. ബിസിസിഎയുമായി ചില ആഭ്യന്തര ചര്‍ച്ചകള്‍ നടന്നിരിക്കണം, കഴിഞ്ഞ 5-6 വര്‍ഷമായി അദ്ദേഹത്തിന്റെ ഫോം ചൂണ്ടിക്കാട്ടി സെലക്ടര്‍മാര്‍ അദ്ദേഹത്തോട് പറഞ്ഞിരിക്കാം, ഇനി ടീമില്‍ സ്ഥാനം ഇല്ലാതാകുമെന്ന്. എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് ഒരിക്കലും കണ്ടെത്താനാവില്ല, തിരശ്ശീലയ്ക്ക് പിന്നില്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഊഹിക്കാന്‍ വളരെ പ്രയാസമാണ്,’ കൈഫ് കൂട്ടിച്ചേര്‍ത്തു.

Latest Stories

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ