'പുറത്തു നിന്നുള്ളവര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട'; റിഹാനയ്‌ക്ക് എതിരെ ഓജ

ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണച്ചതിന് പോപ്പ് ഗായിക റിഹാനയ്‌ക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രഖ്യാന്‍ ഓജ. കര്‍ഷകര്‍ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഇന്ത്യയ്ക്ക് അറിയാമെന്നും പുറത്തു നിന്നുള്ളവര്‍ അക്കാര്യത്തില്‍ ഇടപെടേണ്ടെന്നും ഓജ ട്വിറ്ററില്‍ പ്രതികരിച്ചു.

“എന്റെ രാജ്യം ഞങ്ങളുടെ കര്‍ഷകരില്‍ അഭിമാനം കൊള്ളുന്നു. അവര്‍ എത്രത്തോളം പ്രധാനപ്പെട്ടവരാണെന്ന് ഞങ്ങള്‍ക്ക് അറിയാം. ഉടന്‍ തന്നെ അവരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് എനിക്കു വിശ്വാസമുണ്ട്. പുറത്തു നിന്നുള്ള ഒരാള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട ആവശ്യമില്ല” ഓജ ട്വിറ്ററില്‍ വ്യക്തമക്കി.

റിഹാന, കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ്, യു.എസില്‍ നിന്നും, യു.കെയില്‍ നിന്നുമുള്ള നിരവധി രാഷ്ട്രീയ നേതാക്കള്‍, സെലിബ്രിറ്റികള്‍ എന്നിവര്‍ കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണച്ച് അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇതോടെ ഇവര്‍ക്കെതിരെ വിമര്‍ശനവുമായി ഇന്ത്യയിലെ സിനിമാ ക്രിക്കറ്റ് മേഖലയിലുള്ളവര്‍ രംഗത്തെത്തുകയായിരുന്നു.

കര്‍ഷകരുടെ വിഷയത്തില്‍ എന്തുകൊണ്ടാണു നമ്മള്‍ ചര്‍ച്ച നടത്താത്തതെന്നായിരുന്നു റിഹാനയുടെ ട്വിറ്ററിലെ ചോദ്യം. കര്‍ഷക സമരവുമായി ബന്ധപ്പെട്ട വാര്‍ത്തകളും പോപ് ഗായിക ഷെയര്‍ ചെയ്തിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ