'റൂട്ടിന്റെ കളി ഓസീസ് കാണാനിരിക്കുന്നതേയുള്ളൂ', ആഷസിന് മുന്‍പ് വെല്ലുവിളിച്ച് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍

ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പര തുടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ഓസ്‌ട്രേലിയയെ വെല്ലുവിളിച്ച് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ അതേര്‍ട്ടണ്‍. ഇംഗ്ലണ്ട് നായകനും സ്റ്റാര്‍ ബാറ്ററുമായ ജോ റൂട്ടിന്റെ കളി ഓസ്‌ട്രേലിയ കാണാനിരിക്കുന്നതേയുള്ളൂവെന്ന് അതേര്‍ട്ടണ്‍ പറഞ്ഞു.

നാലു വര്‍ഷം മുന്‍പ് സിഡ്‌നിയില്‍ പരാജയത്തില്‍ നിന്ന് സ്വന്തം ടീമിനെ കരകയറ്റാന്‍ വിഫല ശ്രമം നടത്തിയ ജോ റൂട്ടിന്റെ പരുക്കന്‍ സ്വഭാവം മറച്ചുവയ്ക്കുന്ന, കുട്ടിത്തം വിട്ടുമാറാത്ത മുഖമാണ് ഓസ്‌ട്രേലിയക്കാരുടെ ഓര്‍മ്മയിലുള്ളതെങ്കില്‍, അവര്‍ ഇംഗ്ലീഷ് ക്യാപ്റ്റന്റെ ശരിക്കുള്ള കളി കാണാനിരിക്കുന്നതേയുള്ളൂ. കഴിഞ്ഞ വേനല്‍ക്കാലത്ത് മനോഹരമായ ശൈലിയിലെ ബാറ്റിംഗിലൂടെ ആധികാരികമായി റണ്‍സ് സ്‌കോര്‍ ചെയ്ത റൂട്ടിനെ അവര്‍ കണ്ടറിയാന്‍ പോകുന്നതേയുള്ളൂ- അതേര്‍ട്ടണ്‍ പറഞ്ഞു.

ക്യാപ്റ്റന്‍ എന്ന നിലയില്‍ തീര്‍ച്ചയായും റൂട്ടിന്റെ അവസാന ഓസീസ് പര്യടനമാകും ഇത്. ഈ രണ്ടാം അവസരം മുതലാക്കണമെങ്കില്‍ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് തന്നെ റൂട്ട് പുറത്തെടുക്കണം. ഉന്നത നിലവാരമുള്ള ഓസ്‌ട്രേലിയന്‍ ബോളിംഗ് നിരയ്‌ക്കെതിരെ റൂട്ട് റണ്‍സ് ഒഴുക്കിയാല്‍ പിന്നീട് വരുന്ന ബാറ്റര്‍മാര്‍ക്ക് അതു പ്രചോദനം പകരുമെന്നും അതേര്‍ട്ടണ്‍ പറഞ്ഞു.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്