ഈ പിഴവ് ആവര്‍ത്തിക്കുകയാണെങ്കില്‍ ലോകകപ്പ് മറന്നേക്കൂ; ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി കൈഫ്

ഏഷ്യാ കപ്പ് ചാമ്പ്യന്മാരായി എത്തിയ ഇന്ത്യ ഓസീസിനെതിരായ പരമ്പരയിലും മിന്നുന്ന ഫോമിലാണ്. ആദ്യ മത്സരത്തില്‍ ഓസീസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച ഇന്ത്യ, രണ്ടാം മത്സരത്തില്‍ 99 റണ്‍സിനാണ് ജയിച്ചു കയറിയത്. ബാറ്റര്‍മാരും ബോളര്‍മാരും ഒരുപോലെ മികച്ചുനിന്ന മത്സരത്തിലെന്നാല്‍ ഇന്ത്യയുടെ ഫീല്‍ഡീംഗ് ഏറെ നിരാശപ്പെടുത്തി. ഇപ്പോഴിതാ ഇക്കാര്യത്തില്‍ ടീമിന് മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ മുഹമ്മദ് കൈഫ്.

‘ബാറ്റിംഗും ബോളിംഗും നന്നായാല്‍ മത്സരം വിജയിക്കും. അതുപോലെ ക്യാച്ചുകള്‍ക്കും മത്സരം വിജയിപ്പിക്കാന്‍ കഴിയും’ കൈഫ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ക്യാച്ചുകള്‍ കൈവിട്ടുകളഞ്ഞാല്‍ അതിന് വലിയ വില കൊടുക്കേണ്ടിവരുമെന്നാണ് കൈഫ് പറഞ്ഞുവെച്ചിരിക്കുന്നത്.

ഏഷ്യാ കപ്പിലും ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ മത്സരത്തിലും ഇന്ത്യന്‍ ഫീല്‍ഡിങ്ങില്‍ നിരവധി പിഴവുകള്‍ വന്നു. ക്യാച്ചിനും റണ്‍ഔട്ടിനുമുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കൈഫിന്റെ വിമര്‍ശനം.

ഇന്‍ഡോറില്‍ നടന്ന രണ്ടാം ഏകദിനത്തിലും ഇന്ത്യയുടെ മോശം ഫീല്‍ഡിംഗാണ് വിജയം വൈകിപ്പിച്ചത്. അടുത്തടുത്ത് ഇന്ത്യ രണ്ട് ക്യാച്ചുകളും റണ്ണൗട്ട് അവസരവും നഷ്ടപ്പെടുത്തിയിരുന്നു. ഒപ്പം നിരവധി മിസ് ഫീല്‍ഡിംഗും കാണാനായി.

Latest Stories

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍