147 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതുപോലെ ഒരു സംഭവം ഇതാദ്യം, നാണക്കേടിന്റെ റെക്കോഡിൽ ഇടം നേടി ഇന്ത്യയും; ആദ്യ ഇന്നിങ്സിൽ സംഭവിച്ചത് ഇങ്ങനെ

കേപ്ടൗൺ ടെസ്റ്റിൽ പിറന്നത് നാണക്കേടിന്റെ ചരിത്രം. ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സിൽ നേടിയ 55 റൺസ് പിന്തുടർന്ന് രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇന്ത്യക്ക് നേടാനായത് 98 റൺ ലീഡ് മാത്രമാണ്, വെറും 153 റൺസിനാണ് ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിച്ചത്. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ സിറാജിന്റെ കരുത്തിൽ ഇന്ത്യ എറിഞ്ഞു വീഴ്ത്തിയിരുന്നു. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചപ്പോൾ ദക്ഷിണാഫ്രിക്ക പിന്നെയും തകർച്ച നേരിടുകയാണ്. 62 റൺ എടുക്കുന്നതിനിടെ അവരുടെ മൂന്ന് വൈക്കാട്ടുകൾ നഷ്ടമായി കഴിഞ്ഞു.

എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആശ്വസിക്കാൻ ഒന്നും ഉണ്ടായില്ല. ഇന്ത്യയുടെ ആറ് ബാറ്റ്സ്മാൻമാരാണ് പൂജ്യത്തിന് പുറത്തായത്. യശ്വസി ജയ്സ്വാൾ, ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, മുകേഷ് കുമാർ എന്നിവരാണ് റൺ ഒന്നും എടുക്കാതെ മടങ്ങിയത്. ബാറ്റിംഗ് വളരെ ബുദ്ധിമുട്ടേറിയ ട്രാക്കിൽ 46 റൺസ് എടുത്ത വിരാട് കോഹ്‌ലിയും , ശുഭ്മാൻ ഗില്ലും(36), രോഹിത് ശർമ്മയും (39) മാത്രമാണ് ഇന്ത്യൻ നിരയിൽ പൊരുതി നിന്നത്.

ഇന്ത്യൻ പേസറുമാർക്ക് കിട്ടിയ അതെ മേധാവിത്വം ആഫ്രിക്കൻ ബോളര്മാര്ക്കും കിട്ടിയതോടെ വിക്കറ്റുമഴ തന്നെയാണ് ആദ്യ ദിനം പെയ്തിറങ്ങിയത്.. 153 റൺ എടുക്കുമ്പോൾ 4 വിക്കറ്റുകൾ മാത്രം നഷ്‌ടമായ ഇന്ത്യ 200 നു മുകളിൽ റൺ നേടുമെന്ന് തോന്നിച്ചെങ്കിലും അത് ഉണ്ടായില്ല. പിന്നെ വന്ന ഒരു താരത്തിനും സ്കോർ ബോർഡ് ചലിപ്പിക്കാൻ ആയില്ല . അവസാന 6 വിക്കറ്റ് ഒരു റൺ പോലും എടുക്കാതെ നഷ്ടമാകുന്നത് ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ആദ്യ സംഭവമാണ്. ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ, ലുംഗി ൻഗിഡി, ബർജർ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.

ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഇന്നിങ്സിനും 32 റൺസിനും ജയിച്ചിരുന്നു. ഇതോടെ രണ്ട് മത്സര പരമ്പരയിൽ ആതിഥേയർ മുന്നിലെത്തുകയും ചെയ്തു. രണ്ടാം ടെസ്റ്റിൽ ജയിച്ച് പരമ്പര സമനിലയാക്കാനാണ് ഇന്ത്യയുടെ ശ്രമം.

Latest Stories

മലയാളത്തിൽ വീണ്ടുമൊരു പ്രണയകഥ; സുരേശനും സുമലതയും തിയേറ്ററുകളിലേക്ക്

എന്നെ സെക്സി വേഷത്തിൽ കാണുന്നത് അവർക്ക് ഇഷ്ടമാവില്ലെന്ന് എനിക്കു തോന്നി: അനാർക്കലി മരിക്കാർ

സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്തിന്‍റെ നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളല്ല, ഫഹദ് പറഞ്ഞതിൽ കാര്യമുണ്ട്; പ്രതികരണവുമായി പൃഥ്വിരാജ്

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം