അക്കാര്യമെടുത്താല്‍ ലോകത്തിലെ ഒരു മുന്‍നിര ടീമുകള്‍ക്കൊപ്പവും ഇന്ത്യ എത്തില്ല; പ്രധാന പ്രശ്‌നം ചൂണ്ടിക്കാട്ടി ശാസ്ത്രി

ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യിലെ ഇന്ത്യയുടെ ഞെട്ടിക്കുന്ന പരാജയത്തിനു പിന്നിലെ കാരണം മോശം ബോളിംഗ് മാത്രമല്ലെന്ന് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. മോശം ഫീല്‍ഡിഗും കളിയില്‍ ഇന്ത്യക്കു വിനയായിട്ടുണ്ടെന്നാണ് ശാസ്ത്രി പറയുന്നത്. കളിയില്‍ മൂന്നു ക്യാച്ചുകള്‍ ഇന്ത്യ നഷ്ടപ്പെടുത്തിയിരുന്നു.

‘കഴിഞ്ഞ അഞ്ച്-ആറു വര്‍ഷങ്ങളിലെ ഇന്ത്യയുടെ ഫീല്‍ഡിംഗ് പ്രകടനം നോക്കൂ. അതു വളരെ മികച്ചതായിരുന്നു. പക്ഷെ ഇപ്പോള്‍ ഫീല്‍ഡിംഗെടുത്താല്‍ ലോകത്തിലെ ഒരു മുന്‍നിര ടീമുകള്‍ക്കൊപ്പവും നമ്മള്‍ എത്തില്ല. ഇതു വലിയ ടൂര്‍ണമെന്റുകളില്‍ നിങ്ങളെ മോശമായി ബാധിക്കുകയും ചെയ്യും.’

‘ഇതിനര്‍ഥം നിങ്ങള്‍ക്കു ഓരോ കളിയിലും 15-20 റണ്‍സ് അധിക നേടേണ്ടതായി വരുമെന്നാണ്. നിങ്ങള്‍ ഇന്ത്യയുടെ ഫീല്‍ഡിംഗിലേക്കു നോക്കിയാല്‍ എവിടെയാണ് ബ്രില്ല്യന്‍സ് കാണാന്‍ സാധിക്കുക? രവീന്ദ്ര ജഡേജയില്ല. എവിടെയാണ് എക്സ് ഫാക്ടര്‍?’

‘ഈ മല്‍സരത്തില്‍ എന്നെ ഏറ്റവുമധികം നിരാശപ്പെടുത്തിയത് ഇന്ത്യയുടെ ഫീല്‍ഡിംഗ് നിലവാരമാണ്. അതു വളരെ മന്ദഗതിയിലാണ് കാണപ്പെട്ടത്. വലിയ മല്‍സരങ്ങളില്‍, വമ്പന്‍ ടീമുകളെ പരാജയപ്പെടുത്തണമെങ്കില്‍ ഫീല്‍ഡിംഗിന്റെ കാര്യത്തില്‍ ഇന്ത്യ വലിയ മുന്നേറ്റം നടത്തേണ്ടത് ആവശ്യമാണ്’ രവി ശാസ്ത്രി പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യയെ നാലു വിക്കറ്റിനാണ് ഓസ്ട്രേലിയ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കേ ആറു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, മാത്യു വെയ്ഡ് എന്നിവരുടെ ഇന്നിംഗ്സുകളാണ് ഓസീസിന് ജയമൊരുക്കിയത്.

Latest Stories

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍