ബിപിഎല്ലില്‍ ഒത്തുകളി, മാലിക്കിനെ ടൂര്‍ണമെന്‍റില്‍നിന്ന് പുറത്താക്കി, സാനിയ പടിയിറങ്ങിയതോടെ പാക് താരത്തിന് കഷ്ടകാലം

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനിടെ ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ മുന്‍ നായകന്‍ ഷൊയ്ബ് മാലിക് പ്രതിസന്ധിയില്‍. ഖുല്‍ന റൈഡേഴ്സിനെതിരായ മത്സരത്തിനിടെ ഒത്തുകളി നടന്നുവെന്ന സംശയം ചൂണ്ടിക്കാട്ടി ഫോര്‍ച്യൂണ്‍ ബാരിഷാല്‍ ഷോയിബ് മാലിക്കുമായുള്ള ബിപിഎല്‍ കരാര്‍ അവസാനിപ്പിച്ചു.

ഖുല്‍ന ടൈഗേഴ്‌സിനെതിരായ മത്സരത്തില്‍ മൂന്ന് നോ ബോളുകള്‍ എറിഞ്ഞതിന് ഷൊയിബ് മാലിക് നിരീക്ഷണത്തിന് വിധേയനായി. ഫോര്‍ച്യൂണ്‍ ബാരിഷാല്‍ മാലിക്കിന്റെ കരാര്‍ അവസാനിപ്പിച്ചതായി ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഒരു പത്രപ്രവര്‍ത്തകന്‍ സ്ഥിരീകരിച്ചു.

ഫിക്‌സിംഗ് നടന്നെന്ന സംശയത്തെത്തുടര്‍ന്ന് ഫോര്‍ച്യൂണ്‍ ബാരിസല്‍ ഷോയിബ് മാലിക്കിന്റെ കരാര്‍ അവസാനിപ്പിച്ചു. അടുത്തിടെ നടന്ന ഒരു മത്സരത്തിനിടെ സ്പിന്നറായ മാലിക് ഒരോവറില്‍ മൂന്ന് നോ ബോളുകള്‍ എറിഞ്ഞു. ഫോര്‍ച്യൂണ്‍ ബാരിഷലിന്റെ ടീം ഉടമ മിസാനുര്‍ റഹ്‌മാന്‍ വാര്‍ത്ത സ്ഥിരീകരിച്ചു- പത്രപ്രവര്‍ത്തകന്‍ എക്സില്‍ കുറിച്ചു.

ഫോർച്യൂൺ ബാരിഷാലും ഖുൽന ടൈഗേഴ്സും തമ്മിലുള്ള മത്സരത്തിൽ, ടി20യിൽ 13,000 റൺസ് തികയ്ക്കുന്ന ആദ്യ ഏഷ്യൻ കളിക്കാരനായി മാലിക് ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. എന്നിരുന്നാലും മത്സരത്തിൽ തുടരെ തുടരെ മൂന്ന് നോ ബോളുകൾ എറിഞ്ഞ് മാലിക് ദുരന്ത നായകൻ കൂടിയായി. ആ ഓവറിൽ 18 റൺസാണ് താരം വഴങ്ങിയത്.

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ മുന്‍ ഭര്‍ത്താവ് കൂടിയായ മാലിക് കഴിഞ്ഞ ദിവസം പാക് നടി സന ജാവേദിനെ വിവാഹം കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. സാനിയയുമായുള്ള ബന്ധം അവസാനിപ്പിച്ച് മാസങ്ങള്‍ പിന്നിടുമ്പോഴാണ് മാലിക് മൂന്നാമതും വിവാഹം കഴിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ