കൂടാരം കയറിയത് അഞ്ചു ബാറ്റര്‍മാര്‍ ; കിംഗ്‌സ് ഇലവന് തകര്‍ച്ച, ഉമേഷ് യാദവ് ഇത്തവണയും കലക്കി

ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ടാം വിജയം തേടിയിറങ്ങിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വന്‍ തിരിച്ചടി. കളി പത്ത് ഓവറിലേക്ക് കടക്കുമ്പോള്‍  അഞ്ചു ബാറ്റര്‍മാര്‍ കൂടാരം കയറി. നായകന്‍ മായങ്ക് അഗര്‍വാള്‍, ശിഖര്‍ ധവാന്‍, ഭാനുക രാജപക്‌സേ, ലിയാം ലിവിംഗ്‌സ്റ്റണ്‍, രാജ് ബാവ എന്നിവര്‍ പുറത്തായി.  ഉമേഷ് യാദവ് ഇത്തവണയും രണ്ടു നിര്‍ണ്ണായക വിക്കറ്റ് വീഴ്ത്തി.

ടോസ് നേടിയ കെകെആര്‍ നായകന്‍ ശ്രേയസ് അയ്യര്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്്‌കോര്‍ രണ്ടു റണ്‍സില്‍ എത്തിയപ്പോള്‍ തന്നെ അഞ്ചു പന്തില്‍ ഒരു റണ്‍സുമായി മായങ്ക് അഗര്‍വാള്‍ മടങ്ങി. ഉമേഷ് യാദവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. പിന്നാലെ വന്ന ശ്രീലങ്കന്‍ താരം ഭാനുക രാജപക്‌സേ അടിച്ചു തകര്‍ത്തു. ഒമ്പത് പന്തുകള്‍ നേരിട്ട താരം മൂന്ന് ബൗണ്ടറിയും മൂന്ന് സിക്‌സറുമായി 31 റണ്‍സ് എടുത്തെങ്കിലും ഇന്നിംഗ്‌സ് അധികം നീണ്ടില്ല. ശിവം മാവിയുടെ പന്തില്‍ സൗത്തി പിടിച്ചു പുറത്തായി.

അടുത്ത ഊഴം ശിഖര്‍ ധവാനായിരുന്നു. സൗത്തിയുടെ പന്തില്‍ ബില്ലിംഗ്‌സ് പിടിച്ചു പുറത്താകുമ്പോള്‍ ധവാന്‍ 15 പന്തില്‍ 16 റണ്‍സ് എടുത്തു നില്‍ക്കുകയായിരുന്നു. ഒരു ബൗണ്ടറിയും ഒരു സിക്‌സറും അടിച്ച താരം നിലയുറപ്പിക്കും മുമ്പ് വീണു. ലിയാം ലിവിംഗ്‌സ്റ്റണേയും കൊല്‍ക്കത്ത നിര്‍ത്തിയില്ല. 16 പന്തില്‍ 19 റണ്‍സ് എടുത്ത ലിവിംഗ്‌സ്റ്റണെ ഉമേഷ് യാദവ് സൗത്തിയുടെ കയ്യില്‍ എത്തിച്ചു. രാജ് ബാവ നരേന് മുന്നില്‍ ക്ലീന്‍ ബൗളായി. പത്ത് ഓവറില്‍ കിംഗ്‌സ് ഇലവന് 85 റണ്‍സ് ആയിട്ടുണ്ട്.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം