ദിവസങ്ങൾക്ക് മുൻപ് വിരാട് കോഹ്‌ലിക്കെതിരെ മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കാർ വിവാദപരമായ പ്രസ്താവന നടത്തിയിരുന്നു. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് ഏറ്റവും എളുപ്പമുള്ള ഫോര്‍മാറ്റാണ് ഏകദിനം, ടെസ്റ്റിൽ ഫോം മങ്ങിയപ്പോൾ വിരാട് ടെസ്റ്റിൽ നിന്നും എളുപ്പത്തിൽ വിരമിച്ചു.
ടി 20 യിൽ നിന്നും നേരത്തെ പടിയിറങ്ങി. കോഹ്‌ലി വെല്ലുവിളികളിൽ നിന്ന് ഒളിച്ചോടുകയായിരുന്നു. ഏറ്റവും എളുപ്പമുള്ള ഏകദിനത്തെ തിരഞ്ഞെടുക്കുകയായിരുന്നു, ദിവസങ്ങൾക്ക് മുമ്പുളള മഞ്ജരേക്കരുടെ വിവാദ പ്രസ്താവന ഇതായിരുന്നു. സഞ്ജയ് മഞ്ജരേക്കരുടെ പ്രസ്താനവനയ്ക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് വിരാട് കോഹ്ലിയുടെ സഹോദരൻ വികാസ് കോഹ്ലി.
‘ഏറ്റവും എളുപ്പമുള്ള ക്രിക്കറ്റ് ഫോർമാറ്റിനെക്കുറിച്ച് മിസ്റ്റർ ക്രിക്കറ്റ് വിദഗ്ദ്ധന് എന്തെങ്കിലും നിർദ്ദേശങ്ങൾ നൽകാനുണ്ടോ? അത് ചെയ്യാൻ നിങ്ങൾ അവിടെ ഉണ്ടായിരിക്കണം… എന്തായാലും… ഞാൻ പറഞ്ഞതുപോലെ… ചെയ്യുന്നതിനേക്കാൾ എളുപ്പം പറയാനാണ്,’ വികാസ് കോഹ്ലി എക്‌സിൽ കുറിച്ചു.