ആദ്യം ആ സിലക്ടറിനെയും പരിശീലകനെയും ചവിട്ടി പുറത്താക്കണം, ഷമിയെ പോലെയുള്ള താരത്തെ ഒഴിവാക്കിയതിന്: മനോജ് തിവാരി

ഈ വർഷം നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കായി തകർപ്പൻ പ്രകടനം നടത്തിയ താരമാണ് പേസ് ബോളർ മുഹമ്മദ് ഷമി. എന്നാൽ അതിനു ശേഷം താരം ഇന്ത്യൻ കുപ്പായം അണിഞ്ഞിട്ടില്ല. ബിസിസിഐ സിലക്ടർമാർ അദ്ദേഹത്തെ തഴയുകയാണ്. 2023 ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരത്തെ ബിസിസിഐ ഒഴിവാകുന്നതിനെതിരെ വൻ ആരാധകരോക്ഷമാണ് ഉയർന്നു വരുന്നത്.

ഇപ്പോഴിതാ മുഹമ്മദ് ഷമിയെ തുടർച്ചയായി ഒഴിവാക്കുന്നതിൽ രൂക്ഷവിമർശനവുമായി മുൻ താരം മനോജ് തിവാരി രംഗത്ത് എത്തിയിരിക്കുകയാണ്. ബിസിസിഐ സെലക്ടർമാരും മുഹമ്മദ് ഷമിയും തമ്മിൽ കൃത്യമായ ആശയവിനിമയം നടക്കുന്നില്ലെന്നാണ് തിവാരിയുടെ ആരോപണം.

മനോജ് തിവാരി പറയുന്നത് ഇങ്ങനെ:

” ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ബം​ഗാളിനായി മുഹമ്മദ് ഷമി സ്ഥിരമായി വിക്കറ്റുകൾ നേടുന്നു. പക്ഷേ ഷമിയെ ടെസ്റ്റ് മത്സരങ്ങൾക്കോ ഓസ്‌ട്രേലിയയിലെ ഏകദിന മത്സരങ്ങൾക്കോ വേണ്ടി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തുന്നില്ല”

” ഷമിയുടെ കായികക്ഷമത സംബന്ധിച്ച വിവരം ലഭ്യമല്ലെന്നാണ് സെലക്ടർമാർ പറയുന്നത്. എന്നാൽ അത് ആരുടെ ജോലിയാണ്? ട്രെയിനർമാരും ഫിസിയോമാരുമാണ് വിവരങ്ങൾ നൽകേണ്ടത്. കുറഞ്ഞത്, ഫോൺ എടുത്ത് കളിക്കാരനോട് കാര്യങ്ങൾ അന്വേഷിക്കുകയെങ്കിലും ചെയ്യണം. ഷമി വർഷങ്ങളായി ഇന്ത്യൻ ടീമിന്റെ ഭാ​ഗമായ മുതിർന്ന താരമാണ്. കുറഞ്ഞത് നിങ്ങൾക്ക് ഷമിയെ വിളിക്കുകയെങ്കിലും ചെയ്യാം. അതാണ് കോച്ചിന്റെയും സെലക്ഷൻ കമ്മിറ്റിയുടെയും ഉത്തരവാദിത്തം” മനോജ് തിവാരി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ