IPL 2025: ജോസേട്ടനെ കളഞ്ഞ് ജുറലിനെ എടുത്ത തന്നെയൊക്കെ ഞങ്ങള്‍ എന്താടോ ചെയ്യേണ്ടേ, ഇതുപോലൊരു നഷ്ടം, രാജസ്ഥാന്‍ ടീമിനെ എയറിലാക്കി ആരാധകര്‍

ലഖ്‌നൗവിനെതിരെയും തോറ്റതോടെ ഈ സീസണില്‍ ഇനി രക്ഷയില്ല എന്ന അവസ്ഥയിലാണ് രാജസ്ഥാന്‍ റോയല്‍സ് ടീം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പടിക്കല്‍കൊണ്ടുപോയി കലമുടച്ച അവസ്ഥ തന്നെയാണ് ഇന്നലെ എല്‍എസ്ജിക്കെതിരെയും ആര്‍ആര്‍ ടീം ആവര്‍ത്തിച്ചത്. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെല്ലാം തിളങ്ങിയ മത്സരത്തില്‍ മധ്യനിരയും ആ ലെവലില്‍ എത്താതിരുന്നതോടെയാണ് രാജസ്ഥാന്‍ വീണ്ടും തോറ്റത്. കഴിഞ്ഞ കളിയിലും പരാജയപ്പെട്ടതോടെ ധ്രുവ് ജുറല്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ക്കെതിരെ വലിയ രീതിയിലുളള വിമര്‍ശനമാണ് ക്രിക്കറ്റ് ആരാധകരില്‍ നിന്നുണ്ടാകുന്നത്. കഴിഞ്ഞ ലേലത്തില്‍ 14 കോടി രൂപയ്ക്കാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജുറലിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയത്.

ഈ സമയം ടീം ഒഴിവാക്കിയ താരങ്ങളാവട്ടെ ജോസ് ബട്‌ലറിനെയും ചഹലിനെയും പോലുളള മാച്ച് വിന്നര്‍മാരെ. ബട്‌ലറെ ഒഴിവാക്കിയത് വലിയ നഷ്ടമായി പോയെന്നാണ് ആരാധകരില്‍ മിക്കവരുടെയും അഭിപ്രായം. കഴിഞ്ഞ സീസണുകളില്‍ ആര്‍ആര്‍ ടീം ഫൈനലിലും പ്ലേഓഫിലും ഉള്‍പ്പെടെ കളിച്ചതില്‍ ബട്‌ലര്‍ വലിയ പങ്കുതന്നെയാണ് വഹിച്ചത്. കൂടാതെ ടീം പ്രതിസന്ധിയിലകപ്പെടുന്ന സമയത്തെല്ലാം ഒറ്റയാള്‍ പോരാട്ടം നടത്തി വിജയത്തിലെത്തിച്ചിരുന്നു താരം.

എന്നാല്‍ ബട്‌ലറെ കളഞ്ഞ് ജുറലിനെ എടുത്തത് എന്തിനായിരുന്നുവെന്ന് ചോദിക്കുകയാണ് ആരാധകര്‍. കൂടാതെ ഹെറ്റ്മയറെ എന്തിനാണ് ടീമില്‍ ഇപ്പോഴും കളിപ്പിക്കുന്നത് എന്നും മറ്റുചിലര്‍ ചോദിക്കുന്നു. തുടര്‍ച്ചയായി രണ്ട് മത്സരങ്ങളാണ് ജുറലും ഹെറ്റ്‌മെയറും ചേര്‍ന്ന് തോല്‍പ്പിച്ചത്. കൂടാതെ സന്ദീപ് ശര്‍മയ്ക്ക് ഇപ്പോഴും ആര്‍ആര്‍ ടീം അമിത പ്രാധാന്യം നല്‍കുന്നതിനെയും ചിലര്‍ ചോദ്യം ചെയ്യുന്നു. ഈ സീസണില്‍ എട്ട് കളികളില്‍ ആറ് തവണയാണ് രാജസ്ഥാന്‍ തോറ്റത്. ലഖ്‌നൗവിനെതിരെ ഇന്നലെ രണ്ട് റണ്‍സിന് വീണ്ടും തോറ്റതോടെ ഈ സീസണില്‍ ടീമിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് പറയുകയാണ് ആരാധകര്‍.

Latest Stories

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചേക്കും, രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം; നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

സ്മാര്‍ട് റോഡ് ഉദ്ഘാടന വിവാദം; മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ല, പുറത്തുവരുന്നത് വ്യാജ വാര്‍ത്തകള്‍; മന്ത്രിസഭയില്‍ ഭിന്നതയില്ലെന്ന് എംബി രാജേഷ്

MI VS DC: ഇത് ഇപ്പോൾ ധോണിയെക്കാൾ ദുരുന്തം ആണല്ലോ, വീണ്ടും നിരാശയായി രോഹിത് ശർമ്മ; ശങ്കരൻ തെങ്ങിൽ തന്നെ എന്ന് ആരാധകർ

ബലൂചിസ്ഥാനില്‍ സ്‌കൂള്‍ ബസിന് നേരെ ചാവേറാക്രമണം, മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്റെ ആരോപണം, രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യമന്ത്രാലയം

ഛത്തീസ്ഗഡില്‍ സുരക്ഷാസേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ബസവരാജ് ഉള്‍പ്പെടെ 27 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കല്‍; 'മെട്രോ ചിക്‌സ്' എന്ന പേരില്‍ ഇന്‍സ്റ്റ പേജ്, ഉടമയെ പൊക്കാന്‍ ബംഗലൂരു പൊലീസ്

'ഡിവോഴ്‌സ് നൽകാം, പക്ഷെ മാസം 40 ലക്ഷം രൂപ തരണം'; വിവാഹ മോചനത്തിൽ രവി മോഹനോട് ഭാര്യ ആർതി

'അന്ന് തരൂരിനെതിരെ വിമതനായി മത്സരിച്ചു, സംഘടനയിൽ യുവാക്കൾക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്ന് പറഞ്ഞ് രാജിവച്ചു'; യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ഇനി ബിജെപിയിൽ

കോഴിക്കോട് യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

'കൊലപാതകം ഒന്നും ചെയ്തിട്ടില്ലല്ലോ'; സിവില്‍ സര്‍വ്വീസ് പരീക്ഷ പാസാകാന്‍ വ്യാജരേഖ നിര്‍മിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു സുപ്രീം കോടതി