KKR VS LSG: കൊല്‍ക്കത്തയ്‌ക്കെതിരെ ബാറ്റിങ്ങിന് ഇറങ്ങിയില്ല, പന്ത് ആ തീരുമാനമെടുത്തതിന് പിന്നിലെ കാരണം, ട്രോളി എയറിലാക്കി ആരാധകര്‍

ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കൂറ്റന്‍ സ്‌കോര്‍ നേടിയിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. നിക്കോളാസ് പുരാന്റെയും മിച്ചല്‍ മാര്‍ഷിന്റെയും മിന്നുംപ്രകടനത്തിന്റെ പിന്‍ബലത്തിലാണ് എല്‍എസ്ജി മികച്ച നിലയില്‍ എത്തിയത്. അതേസമയം ക്യാപ്റ്റന്‍ റിഷഭ് പന്ത് ഇന്നത്തെ കളിയില്‍ ബാറ്റിങ്ങിന് ഇറങ്ങിയിരുന്നില്ല. സ്ഥിരമായി നാലാമനായി ഇറങ്ങാറുളള പന്തിന് പകരം അബ്ദുള്‍ സമദാണ് ഇന്ന് എല്‍എസ്ജിക്കായി ഇറങ്ങിയത്. എന്നാല്‍ ഒരു സിക്‌സ് മാത്രം അടിച്ച് സമദ് പുറത്തായി. തുടര്‍ന്ന് സമദിന് പിന്നാലെ പന്ത് ഇറങ്ങുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കെ ഡേവിഡ് മില്ലര്‍ ഇറങ്ങുകയായിരുന്നു.

പന്തിന്റെ ഈ തീരുമാനത്തിന് പിന്നാലെ അദ്ദേഹം ഒളിച്ചിരിക്കുകയാണെന്ന് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചുകൊണ്ടാണ് ആരാധകര്‍ പരിഹസിച്ചത്. “എന്തിനാണ് ബാറ്റിങ്ങിന് ഇറങ്ങുന്നതില്‍ നിന്നും പന്ത് സ്വയം ഒളിച്ചിരിക്കുന്നത്” എന്ന് ഒരാള്‍ ചോദിക്കുന്നു. 27 കോര്‍ ഡാഡി വെയ്റ്റിങ്, റിഷഭ് പന്ത് എന്ന് കുറിച്ചുകൊണ്ടാണ് മറ്റൊരു ആരാധകന്റെ ട്രോള്‍.

ഈ സീസണില്‍ ഇംപാക്ടുളള ഒറ്റ ഇന്നിങ്‌സ് പോലും കാഴ്ചവയ്ക്കാന്‍ പന്തിന് ഇതുവരെ സാധിച്ചിട്ടില്ല. വളരെ കുറഞ്ഞ സ്‌കോറിലാണ് മിക്ക കളികളിലും പന്ത് പുറത്തായത്. 27കോടി പ്രൈസ് ടാഗ് സമ്മര്‍ദം താരത്തിന്റെ കളിയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നായിരുന്നു ആരാധകര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ക്യാപ്റ്റന്‍സിയില്‍ മോശമല്ലാത്ത പ്രകടനമാണ് താരം കാഴ്ചവച്ചിട്ടുളളത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ