IPL 2025: ആ താരമിപ്പോള്‍ കോമഡി പീസായി മാറി, എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍, അവനെ പുറത്താക്കണം, ട്രോളുമായി ആരാധകര്‍

ഗുജറാത്ത് ടൈറ്റന്‍സിനോട് 39 റണ്‍സിന് തോറ്റതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഈ സീസണില്‍ വീണ്ടും തോല്‍വി വഴങ്ങിയിരിക്കുകയാണ്. ഗുജറാത്ത് ഉയര്‍ത്തിയ 199 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി 159 റണ്‍സ് എടുക്കാനെ കെകെആറിന് സാധിച്ചുളളൂ. നായകന്‍ അജിന്‍ക്യ രഹാനെ ഒഴിച്ച് ബാക്കി ആര്‍ക്കും ഇംപാക്ടുളള പ്രകടനം നടത്താന്‍ സാധിക്കാതെ പോയതോടെയാണ് കൊല്‍ക്കത്തയ്ക്ക് വീണ്ടും തിരിച്ചടിയായത്. വെടിക്കെട്ട് ബാറ്റര്‍ റസലിന് ഇത്തവണയും ടീമിനായി ഫിനിഷിങ് നടത്താന്‍ സാധിച്ചില്ല. 15 പന്തുകളില്‍ നിന്ന് മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 21 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.

ഈ സീസണില്‍ ഇംപാക്ടുളള ഒറ്റ ഇന്നിങ്‌സ് പോലും ടീമിനായി നടത്താന്‍ താരത്തിന് സാധിച്ചിട്ടില്ല. 4, 5, 1, 7, 17, 21 എന്നിങ്ങനെയാണ് ഈ വര്‍ഷം ആറ് മത്സരങ്ങളില്‍ നിന്നായി കൊല്‍ക്കത്തയ്ക്കായി റസല്‍ നേടിയ സ്‌കോറുകള്‍. ആറ് വിക്കറ്റുകളാണ് ബോളറെന്ന നിലയില്‍ താരത്തിന്റെ സമ്പാദ്യം. 12 കോടിക്കാണ് ഇത്തവണ കെകെആര്‍ മാനേജ്‌മെന്റ് 36കാരനായ വിന്‍ഡീസ് താരത്തെ നിലനിര്‍ത്തിയത്. കപ്പടിച്ച കഴിഞ്ഞ വര്‍ഷം 19 വിക്കറ്റുകളും 222 റണ്‍സുമാണ് റസല്‍ ടീമിനായി നേടിയത്.

കൊല്‍ക്കത്ത വീണ്ടും തോറ്റതിന് പിന്നാലെ റസലിനെ ട്രോളി സോഷ്യല്‍ മീഡിയയില്‍ എത്തുകയാണ് ആരാധകര്‍. റസലിനെ പുറത്താക്കൂ. അവന്റെ കളിയെല്ലാം പോയി. മൂന്ന് വര്‍ഷത്തെ കരാര്‍ ആരാധകര്‍ക്ക് വേദനയായിരിക്കും സമ്മാനിക്കുക, സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ കുറിച്ചു. റസലിനെ നിലനിര്‍ത്തിയതിന് കെകെആര്‍ മാനേജ്‌മെന്റിനെ ജയിലിലടയ്ക്കണം എന്നാണ് മറ്റൊരു ട്രോള്‍. റസല്‍ ഇന്നത്തെ കാലത്ത് ഒരു തമാശയാണ് എന്നാണ് മറ്റൊരാള്‍ ട്രോളിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ