IPL 2025: കാവ്യ ചേച്ചിക്ക് അറിയാമോ എന്നെ പത്ത് പേര് അറിഞ്ഞിട്ടുണ്ടെങ്കില്‍ അത് മുംബൈ കാരണമാ, അത് വിട്ടൊരു കളിയില്ല, ഉണ്ട ചോറിന് നന്ദി കാണിക്കുന്നവനാണ് ഞാന്‍

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ പുറത്താവല്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഔട്ട് അല്ലാതിരുന്നിട്ടും അത് അപ്പീലിന് പോകാതെ ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു കിഷന്‍. ദീപക് ചാഹറിന്റെ ബോളില്‍ വിക്കറ്റ് കീപ്പര്‍ റിയാന്‍ റിക്കല്‍ട്ടന്‍ ക്യാച്ചെടുത്തായിരുന്നു കിഷന്‍ പുറത്തായത്. എന്നാല്‍ റിപ്ലെയില്‍ പന്ത് ബാറ്റില്‍ തട്ടിയിട്ടില്ലെന്ന് ശരിക്കും കാണാമായിരുന്നു. അമ്പയര്‍ ഔട്ട് വിളിച്ചതിന് പിന്നാലെ താരം പ്രതികരിക്കുകയൊന്നും ചെയ്യാതെ മടങ്ങുകയായിരുന്നു. മുംബൈ കളിക്കാര്‍ പോലും ഔട്ടിനായി വാദിച്ചിരുന്നില്ല. ഈ സമയത്തായിരുന്നു കിഷന്‍ മടങ്ങിയത്.

ഇഷാന്‍ കിഷന്റെ പുറത്തുപോവലിന് പിന്നാലെ താരത്തിനെതിരെ രസകരമായ ട്രോളുകളുമായി എത്തുകയാണ് ക്രിക്കറ്റ് ആരാധകര്‍. ‘കാവ്യ ചേച്ചിക്ക് അറിയാമോ, പണ്ട് ജാര്‍ഖണ്ഡിന് വേണ്ടി കളിക്കുമ്പോ ആര്‍ക്കും എന്നെ അറിയില്ലായിരുന്നു. അവിടുന്ന് എന്നെ സെലക്ട് ചെയ്ത് പത്തുപേര്‍ അറിയുന്ന ഇന്നത്തെ കിഷന്‍ ആക്കിയത് എന്റെ മുംബൈ ഇന്ത്യന്‍സാ എന്ന് വികാരഭരിതനായി കിഷന്‍ പറയുന്ന തരത്തിലാണ് ഒരു ട്രോള്‍ വന്നിരിക്കുന്നത്. ഉണ്ട ചോറിന് നന്ദി കാണിച്ചതാണെന്ന് കരുതിയാ മതി എന്നായിരുന്നു മറ്റൊരു ട്രോള്‍.

ഇന്നലത്തെ കളിയിലും ബാറ്റിങ്ങില്‍ പരാജയമായിരുന്നു ഇഷാന്‍ കിഷന്‍. നാല് പന്തുകള്‍ നേരിട്ട താരം വെറും ഒരു റണ്‍ മാത്രമാണ് നേടിയത്. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ ശേഷം ബാറ്റിങ്ങില്‍ പിന്നീട് പരാജയമായിരുന്നു താരം. ടോപ് ഓര്‍ഡറില്‍ ഇറങ്ങാറുളള കിഷന്‍ അവസരത്തിനൊത്ത് ഉയരാത്തത് ഹൈദരാബാദ് ടീമിന്റെ മൊത്തത്തിലുളള പ്രകടനത്തെയും ബാധിച്ചിരുന്നു.

Latest Stories

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്