രാഹുലിന് സ്വര്‍ത്ഥത: ഋതുരാജ് ഗെയ്ക്ക്വാദിന് എന്തുകൊണ്ട് അവസരം നല്‍കുന്നില്ലെന്ന് ആരാധകര്‍?

ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയുള്ള ക്രിക്കറ്റ് പരമ്പരയില്‍ നായകനായുള്ള ആദ്യ മത്സരം മുതല്‍ കെ.എല്‍.രാഹുലിന്റെ പിഴവുകള്‍ കണ്ടുപിടിക്കാന്‍ തുടങ്ങിയ വിമര്‍ശകര്‍ക്ക് മൂന്നാം മത്സരത്തിലും താരത്തെ വിടുന്നില്ല.

പരമ്പരയിലെ ആദ്യ രണ്ടു മത്സരവും തോറ്റ് നില്‍ക്കുന്ന ഇന്ത്യ മൂന്നാം മത്സരത്തില്‍ മികച്ച ഫോമിലുള്ള ഋതുരാജ് ഗെയിക്വാദിന് അവസരം നല്‍കാത്തതാണ് പുതിയ വിമര്‍ശനം. രാഹുല്‍ സ്വയം ഓപ്പണ്‍ ചെയ്യാന്‍ വേണ്ടി ഋതുരാജിനെ മനപ്പൂര്‍വ്വം ഒഴിവാക്കുകയാണെന്നാണ് ആക്ഷേപം.

വെങ്കടേഷ് അയ്യര്‍, ആര്‍. അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ക്ക് പകരം സൂര്യകുമാര്‍ യാദവ്, ജയന്ത് യാദവ്, പ്രസിദ്ധ് കൃഷ്ണ, ദീപക് ചാഹര്‍ എന്നിവരെയാണ് ടീമില്‍ എടുത്തത്. തുടര്‍ച്ചയായ രണ്ടാമത്തെ പരമ്പരയിലാണ് ഋതുരാജിന് ബെഞ്ചിലിരിക്കേണ്ടി വരുന്നത്.

കഴിഞ്ഞ ഐപിഎല്‍ ടോപ് സ്‌കോറര്‍ കൂടിയായ ഗെയിക്വാദ് വിജയ്ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ ഫോമിലുമായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തിന് അവസരം കൊടുക്കാതിരിക്കുന്നതെന്നാണ് ആരാകര്‍ ചോദിക്കുന്നത്.

അടുത്തകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും സ്വാര്‍ത്ഥനായ ക്യാപ്റ്റന്‍ രാഹുലാണെന്നാണ് ട്വിറ്ററിലൂടെ പലരും കുറ്റപ്പെടുത്തുന്നത്. ഋതുരാജ് വന്നാല്‍ തന്റെ ഓപ്പണിങ് സ്ലോട്ട് അപകടത്തിലാകുമെന്നതിനാലാണ് രാഹുല്‍ താരത്തിന് അവസരം നല്‍കാത്തതെന്നും ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...