INDIAN CRICKET: കോഹ്‌ലിയും രോഹിതും വിരമിക്കാന്‍ കാരണം അയാള്‍, അവനെ ഉടന്‍ പുറത്താക്കണം, സോഷ്യല്‍ മീഡിയയില്‍ തുറന്നടിച്ച് ആരാധകര്‍

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുളള വിരാട് കോഹ്ലിയുടെ വിരമിക്കല്‍ ഉള്‍കൊള്ളാനാവാതെ നിരാശ രേഖപ്പെടുത്തി രംഗത്തെത്തുകയാണ് ആരാധകര്‍. 14 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചതായി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു കോഹ്‌ലിയുടെ പ്രഖ്യാപനം. ഇതോടെ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ്മയ്ക്ക് പുറമെ കോഹ്ലിയും ഉണ്ടാവില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി എറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ നിലവില്‍ നാലാം സ്ഥാനത്താണ് കോഹ്ലിയുളളത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്‌കര്‍ തുടങ്ങിയ ഇതിഹാസങ്ങളാണ് താരത്തിന് മുന്നിലുളളത്.

2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ജമൈക്കയില്‍ അരങ്ങേറിയ കോഹ്ലി കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ സിഡ്‌നി ടെസ്റ്റിലാണ് അവസാനമായി കളിച്ചത്. ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പേ തന്റെ തീരുമാനം കോഹ്ലി ബിസിസിഐയെ അറിയിച്ചിരുന്നു. തീരുമാനം പുനപരിശോധിക്കാന്‍ ബിസിസിഐയുടെ ഒരു സീനിയര്‍ ഒഫീഷ്യല്‍ താരത്തോട് ആവശ്യപ്പെട്ടെങ്കിലും കോഹ്ലി തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. രോഹിത് ശര്‍മ്മ വിരമിച്ച് കുറച്ചുദിവസങ്ങള്‍ക്കുളളില്‍ തന്നെ കോഹ്ലിയും കളി മതിയാക്കിയതാണ് ആരാധകരെ വലിയ രീതിയില്‍ നിരാശപ്പെടുത്തിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇരുവര്‍ക്കും വെല്ലുവിളി നിറഞ്ഞ പരമ്പരയായിരുന്നു. കോഹ്ലി വിരമിച്ചതില്‍ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനെതിരെയും വലിയ രീതിയിലുളള വിമര്‍ശനങ്ങളാണ് ആരാധകര്‍ നടത്തുന്നത്. ‘വെറുപ്പ് മാറ്റിനിര്‍ത്തിയാല്‍, രോഹിത് ശര്‍മ്മയെയും വിരാട് കോഹ്ലിയെയും ടെസ്റ്റില്‍ നിന്ന് വിരമിപ്പിക്കാന്‍ പ്രേരിപ്പിച്ച കുറ്റവാളി ഗൗതം ഗംഭീറാണ്. അദ്ദേഹത്തെ ഉടന്‍ പുറത്താക്കണമെന്നാണ് ഒരു ആരാധകന്‍ കുറിച്ചത്. 36കാരനായ കോഹ്ലിയുടെ വിരമിക്കല്‍ തീരുമാനം കുറച്ച് നേരത്തെയായി പോയെന്നാണ് മറ്റൊരാള്‍ കുറിച്ചത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി