ചെന്നൈയിലേക്ക് ജഡേജ എന്ന സിംഹരാജാവിന്റെ റീ എൻട്രി, ഫോമിലേക്കുള്ള വരവ് ആഘോഷമാക്കി ആരാധകർ; കൂടെ മറ്റൊരു തകർപ്പൻ നേട്ടവും

ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകർ സമീപകാലത്ത് നിരാശപെട്ടത് രവീന്ദ്ര ജഡേജയുടെ മോശം ഫോമിന്റെ കാര്യത്തിലായിരുന്നു. അവർ ഒരുപാട് സ്നേഹിച്ച സൂപ്പർ താരമായിരുന്ന ജഡേജ ഈ സീസൺ ഐപിഎൽ ആരംഭിച്ചത് മുതൽ വിക്കറ്റുകൾ നേടാനും റൺസ് കണ്ടെത്താനും പാടുപെട്ടത് അവരെ ബുദ്ധിമുട്ടിച്ചു. വെടിക്കെട്ട് ബാറ്റിങ്ങും തകർപ്പൻ ബോളിംഗുമായി കളം നിറയുന്ന ജഡേജയിൽ നിന്ന് മാറി ബാറ്റിംഗിലേക്ക് വരുമ്പോൾ പേടിച്ചുകളിക്കുന്ന ജഡേജയിലേക്ക് അദ്ദേഹം ഈ സീസണിൽ മാറിയിരുന്നു . കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങി 23 പന്തിൽ 31* റൺസ് നേടിയ അദ്ദേഹത്തിന്റെ ഇന്നിങ്സിൽ തന്നെയുണ്ട് ബാറ്റിംഗിൽ അദ്ദേഹത്തിന്റെ മികവ് എത്രത്തോളം പുറകിൽ പോയിട്ടുണ്ടെന്ന്.

എന്നാൽ തന്റെ ക്ലാസ് അങ്ങനെ ഇങ്ങനെ ഒന്നും വിട്ടുപോകില്ല എന്ന് തെളിയിച്ചുകൊണ്ട് ജഡേജ മനോഹരമായ ഓർ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇന്ന് കൊൽക്കത്തയ്ക്ക് എതിരെ നടാക്കുന്ന മത്സരത്തിലാണ് ബോളിങ്ങിൽ മായാജാലം കാണിക്കുന്ന ജഡേജയെ നമുക്ക് കാണാൻ സാധിച്ചു. ചെപ്പോക്കിൽ പോലും നിനക്ക് വിക്കറ്റ് നേടാൻ പറ്റില്ലേ എന്ന് ചോദിച്ചവരുടെ മുന്നിലാണ് മൂന്ന് വിക്കറ്റ് നേട്ടവുമായി ജഡേജ ആറാട്ട് നടത്തിയത്.

തുടക്കത്തിൽ ഫിലിപ്പ് സാൾട്ടിനെ പുറത്താക്കിയ ചെന്നൈ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും ശേഷം ക്രീസിൽ ഉറച്ച സുനിൽ നരൈൻ – അംഗികൃഷ് സഖ്യം കൊൽക്കത്തയെ രക്ഷിക്കുമെന്ന് തോന്നിച്ച സമയത്താണ് ജഡേജ കൂട്ടുകെട്ട് തകർത്തത്. സുനിൽ 27 റൺ എടുത്ത് ജഡേജക്ക് ഇരയായി മടങ്ങിയപ്പോൾ അംഗികൃഷ് 24 റൺ എടുത്ത് ജഡേജക്ക് തന്നെ ഇരയായി മടങ്ങി. ഇരുവരുടെയും വിക്കറ്റുകൾ കൂടാതെ വെങ്കടേഷ് അയ്യരുടെയും വിക്കറ്റുകൾ വീഴ്ത്തിയ ജഡേജ 4 ഓവറിൽ വാഴങ്ങിയത് 18 റൺ മാത്രം. ജഡേജയുടെ മികവ് ചെന്നൈയെ സഹായിച്ചു. കൊൽക്കത്തയ്ക്ക് 20 ഓവറിൽ നേടാനായത് 9 വിക്കറ്റ് നഷ്ടത്തിൽ 137 റൺസാണ്.

മറ്റൊരു നേട്ടത്തിലേക്കും ജഡേജ എത്തി. ഇന്ത്യൻ പ്രീമിയർ ലീഗിൽ 100 ക്യാച്ചുകൾ പൂർത്തിയാക്കാനും താരത്തിന് സാധിച്ചു.

Latest Stories

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്

ഫോര്‍ട്ട് കൊച്ചിയില്‍ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒളിവിലായിരുന്ന പ്രതി കസ്റ്റഡിയില്‍

എൻ്റെ ലോ ബജറ്റ് സിനിമകളുടെ അത്രയും ചിലവാണ് മകളുടെ വിവാഹത്തിന്.. :അനുരാഗ് കശ്യപ്

കെജ്രിവാളിന്റെ തിരഞ്ഞെടുപ്പ് റാലി പ്രസംഗത്തിനെതിരെ ഇഡി; പ്രസംഗത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല, ഹര്‍ജി തള്ളി സുപ്രീംകോടതി

കടുത്ത രീതിയില്‍ സൈബര്‍ ആക്രമണം, എങ്കിലും ജനപ്രീതിയില്‍ മമ്മൂട്ടി മുന്നില്‍ തന്നെ; പിന്നാലെ മോഹന്‍ലാലും താരങ്ങളും, ലിസ്റ്റ് ഇങ്ങനെ..