Ipl

അമ്പയറുടെ തെറ്റായ തീരുമാനം ചതിച്ചു, ലഖ്‌നൗ മാനേജ്മെന്റിനെ കുറ്റപ്പെടുത്തി ആരാധകർ

ഒരിക്കൽ കൂടി ലഖ്‌നൗ പടിക്കൽ കാലമുടച്ചപ്പോൾ ഇന്നലെ നടന്ന മത്സരരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് 18 റൺസിന്റെ വിജയം സ്വന്തമാക്കിയിരുന്നു. പ്രീമിയർ ലീഗിൽ ഒരുപാട് പ്രാവശ്യം ഫിനിഷറുടെ റോൾ ഭംഗി ആയി ചെയ്ത ചെയ്ത മാർക്കസ് സ്റ്റോയിനിസിന് ടീമിനെ വിജയവര കടത്താൻ സാധിക്കാതെ പോയതാണ് തിരിച്ചടിയായത്. എന്നാൽ താരത്തിന്റെ പുറത്താക്കലിന് കാരണം അമ്പയർ എടുത്ത തെറ്റായ ഒരു തീരുമാനം ആണെന്നാണ് ലഖ്‌നൗ ആരാധകരുടെ വാദം.

ലഖ്‌നൗവിന് ജയിക്കാൻ 12 പന്തിൽ 34 റൺസ് വേണ്ടിയിരുന്നപ്പോൾ സ്റ്റോയിനിസും ജേസൺ ഹോൾഡറുമായിരുന്നു ക്രീസിൽ, ഇരുവരുടെയും ഫിനിഷിങ് പാടവം വെച്ച് ആ സമയം കളി ലഖ്‌നൗവിന്റെ വരുതിയിലായിരുന്നു. ആ സമയത്ത് 18-ാം ഓവറിലെ ആദ്യ പന്ത് ഓഫ് സ്റ്റമ്പിന് ഏറെ പുറത്ത് കൂടി പോയിട്ടും അമ്പയർ വൈഡ് വിളിച്ചില്ല. ഈ തീരുമാനത്തിൽ ക്രീസിൽ ഉണ്ടായിരുന്ന മാർക്കസ് ഏറെ അസ്വസ്ഥനായിരുന്നു. ടി.വി റീപ്ലേകളിലും പന്ത് വൈഡ് ആണെന്ന് വ്യക്തമായിരുന്നു. അസ്വസ്ഥത സ്റ്റോക്സ് അമ്പയറോഡ് പ്രകടിപ്പിക്കുകയും ചെയ്തു. തൊട്ടടുത്ത പന്തിൽ ഹേസിൽവുഡിനെ ഫൈൻ ലെഗിന് മുകളിലൂടെ സ്കൂപ്പ് ചെയ്യാൻ ശ്രമിച്ച മാർക്കസിന് പിഴച്ചു, പന്ത് നേരെ സ്റ്റമ്പിലേക്ക് ആണ് പോയത്.

അമ്പയറുടെ മോശം തീരുമാനം കാരണം സ്റ്റോയിനിസിന്റെ ശ്രദ്ധ നഷ്ടപ്പെട്ടെന്നും അത് അദ്ദേഹത്തിന് വിക്കറ്റ് നഷ്ടമാകുന്നതിലേക്ക് നയിച്ചുവെന്നും ട്വിറ്ററിലെ ആരാധകർ പറഞ്ഞു. മാർകസ് സ്റ്റോയിനിസിനെ വൈകി ബാറ്റ് ചെയ്യാൻ ഇറക്കുന്നതിന് ആരാധകർ എൽഎസ്ജി മാനേജ്മെന്റിനെ കുറ്റപ്പെടുത്തി.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും