DC VS PBKS: ക്യാപ്റ്റനെ മാറ്റി ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബിനെതിരെ നയിക്കുന്നത് ഈ താരം, ടീമിനെ പ്ലേഓഫില്‍ എത്തിക്കാന്‍ കഴിയാത്തത് അക്‌സറിന് തിരിച്ചടിയായോ

ഐപിഎലില്‍ ഇന്ന് പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടമാണ്. പോയിന്റ് ടേബിളില്‍ ആദ്യ സ്ഥാനം ഉറപ്പിക്കാന്‍ പഞ്ചാബ് കിങ്‌സും ആശ്വാസ ജയം നേടി ഈ സീസണിനോട് വിടപറയാന്‍ ഡല്‍ഹിയും ഇറങ്ങുന്നു. 12 കളികളില്‍ എട്ട് ജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 17 പോയിന്റാണ് പഞ്ചാബിനുളളത്. ഇനിയുളള രണ്ട് മത്സരങ്ങളും ജയിച്ചാല്‍ അവര്‍ക്ക് ഗുജറാത്തിനെ മറികടന്ന് പോയിന്റ് ടേബിളില്‍ മുന്നില്‍ എത്താനാവും.

രാജസ്ഥാന്റെ ഹോംഗ്രൗണ്ടായ ജയ്പൂരിലെ സവായി മാന്‍സിങ് സ്‌റ്റേഡിയത്തില്‍ വച്ചാണ് ഇന്നത്തെ മത്സരം.അക്‌സര്‍ പട്ടേലിന് പകരം ഫാഫ് ഡുപ്ലസിസാണ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് അക്‌സര്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കാത്തത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലും അക്‌സര്‍ കളിച്ചിരുന്നില്ല.

ഡല്‍ഹിയുടെ പ്ലേഓഫ് സാധ്യതകള്‍ നേരത്തെ തന്നെ അവസാനിച്ചിരുന്നു. ഇത്തവണ പ്ലേഓഫില്‍ എത്തുമെന്ന് പലരും പറഞ്ഞ ടീമുകളിലൊന്നായിരുന്നു ഡല്‍ഹി. എന്നാല്‍ നിര്‍ണായക മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയത് അവര്‍ക്ക് തിരിച്ചടിയായി. കെഎല്‍ രാഹുല്‍ ഇന്ന് ഇംപാക്ട് പ്ലെയറായാണ് കളിക്കുക.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി