സഞ്ജുവിന് പകരം ആ താരത്തെ കൊണ്ടുവരുമെന്നാണ് എല്ലാവരും ധരിച്ചിരുന്നത്, പക്ഷെ.....: സൂര്യകുമാർ യാദവ്

ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പ് ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച വെച്ച മലയാളി താരം സഞ്ജു സാംസന്റെ റോളിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യൻ ടി-20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. പരിശീലകനായ ഗൗതം ഗംഭീറിന് സഞ്ജുവിന്റെ പൊസിഷനെ കുറിച്ച് വ്യക്തത ഉണ്ടായിരുന്നു എന്നാണ് സൂര്യകുമാർ പറയുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

‘ശുഭ്മന്‍ ഗില്ലിനെയും ജിതേഷ് ശര്‍മയെയും ടീമില്‍ ഉള്‍പ്പെടുത്തിയതോടെ എല്ലാവരും കരുതിയത് സഞ്ജുവിന് പകരം ജിതേഷിനെ ഇറക്കുമെന്നാണ്. എന്നാല്‍ ഞങ്ങളുടെ പ്ലാന്‍ മറ്റൊന്നായിരുന്നു. ഏത് പൊസിഷനായാലും സഞ്ജു ടീമില്‍ വേണമെന്നുള്ള കാര്യത്തില്‍ കോച്ച് ഗൗതം ഗംഭീറിന് വളരെ വ്യക്തതയുണ്ടായിരുന്നു’, സൂര്യകുമാർ പറഞ്ഞു.

‘സഞ്ജുവിനെ കളിപ്പിക്കില്ലെന്ന് എന്റെ മനസിലും ഒരിക്കല്‍ പോലും തോന്നിയിട്ടില്ല. ആദ്യത്തെ പ്രാക്ടീസ് സെഷന്‍ മുതല്‍ തന്നെ സഞ്ജു നെറ്റ്‌സിന് പിറകിലുണ്ടായിരുന്നു. ഗൗതം ഭായ്‌യും ഞാനും സഞ്ജുവിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. അവസാനത്തെ 15 ടി20 മത്സരങ്ങളില്‍ സഞ്ജു നന്നായി കളിച്ചിരുന്നുവെന്ന് കോച്ച് പറയുകയും ചെയ്തു. ബാറ്റിങ് പൊസിഷന്‍ മാറിയേക്കാമെന്നും കുറച്ചു പന്തുകള്‍ മാത്രമായിരിക്കും കിട്ടുകയെന്നും ഞങ്ങള്‍ സഞ്ജുവിനോട് പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ഇംപാക്ട് ടീമിന് ആവശ്യമായിരിക്കുമെന്നും പറഞ്ഞു. എപ്പോള്‍ ബാറ്റുചെയ്യാന്‍ ഇറങ്ങിയാലും അത് ടീമിന് വേണ്ടി പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്’ സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പിൽ ഏഴു മത്സരങ്ങളിൽ നിന്നുമുള്ള നാല് ഇന്നിങ്‌സുകളിൽ നിന്നായി 132 റൺസാണ് സഞ്ജു സാംസൺ അടിച്ചെടുത്തത്. അഭിഷേക് ശർമയ്ക്കും, തിലക്ക് വർമ്മയ്ക്കും ശേഷം ഇന്ത്യക്കായി ചുരുങ്ങിയ ഇന്നിങ്‌സുകളിൽ നിന്ന് ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് സഞ്ജു സാംസൺ.

CREDITS: KRISHNENDU K K, AZIYA SHA, SANDRA K RAJU

Latest Stories

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍