എല്ലാവർക്കും സഞ്ജുവിനെ മതി..!!; താരത്തിനായി ചെന്നൈയ്ക്ക് പുറമേ മറ്റ് രണ്ട് ടീമുകൾ കൂടി രംഗത്ത്

രാജസ്ഥാൻ റോയൽസിൽ (ആർ‌ആർ) നിന്ന് സഞ്ജു സാംസണെ വാങ്ങാൻ ചെന്നൈ സൂപ്പർ കിംഗ്സ് (സി‌എസ്‌കെ) താൽപ്പര്യം കാണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തവന്നിരുന്നു. സഞ്ജു സാംസണെ സ്വാഗതം ചെയ്യാൻ ഫ്രാഞ്ചൈസി തയ്യാറാണെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് പ്രതികരിച്ചതോടെ ഇതേ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ മറ്റൊരു തലത്തിലേക്ക് നീങ്ങി. എന്നാലിപ്പോൾ സഞ്ജുവിനായി സിഎസ്കെ മാത്രമല്ല രം​ഗത്തുള്ളത് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

സഞ്ജുവിനെ ടീമിലെത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രംഗത്തുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. സഞ്ജുവിനെ സംബന്ധിച്ച് കെകെആറുമായി ഒരു പൂര്‍വ്വകാല ബന്ധം കൂടിയുണ്ട്. 2012ല്‍ കൊല്‍ക്കത്തയിലൂടെയാണ് അദ്ദേഹം ഐപിഎല്ലിലേക്കു ചുവട് വയ്ക്കുന്നത്. ഒരു മല്‍സരം പോലും കളിക്കാന്‍ ഭാഗ്യമുണ്ടായില്ലെങ്കിലും ഗൗതം ഗംഭീറിനു കീഴില്‍ കെകെആര്‍ ചാംപ്യന്‍മാരായപ്പോള്‍ വിജയികളുടെ ആ സംഘത്തില്‍ സഞ്ജുവുമുണ്ടായിരുന്നു.

ഐപിഎല്ലില്‍ താരങ്ങളെ ട്രേഡിം​ഗിലൂടെ സ്വന്തമാക്കുന്നതിനുള്ള വിന്‍ഡോ നിലവില്‍ ഓപ്പണാണ്. എന്നിരുന്നാലും, ആർ‌ആർ ക്യാപ്റ്റന്റെ സാധ്യതയുള്ള കൈമാറ്റം സംബന്ധിച്ച് ഇതുവരെ ഒരു ടീമും റോയൽസ് മാനേജ്‌മെന്റുമായി ഔപചാരിക ചർച്ചകൾ ആരംഭിച്ചിട്ടില്ല.

ഡൽഹി ക്യാപിറ്റൽസിൽ (ഡിസി) രണ്ടുവർഷത്തെ സേവനത്തിനു ശേഷം 2018 ൽ വീണ്ടും ഫ്രാഞ്ചൈസിയിൽ ചേർന്നതിനുശേഷം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്റെ ഭാഗമാണ്. 2025 ലെ മെഗാ ലേലത്തിന് മുന്നോടിയായി, രാജസ്ഥാൻ അദ്ദേഹത്തെ 18 കോടി രൂപയ്ക്ക് നിലനിർത്തി. സാംസണിന്റെ ഐപിഎൽ 2025 സീസൺ പരിക്കുകൾ മൂലം തകർന്നിരുന്നു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി