'അവന്റെ ഓരോ വിക്കറ്റുകളും സിലക്ടർമാർക്കുള്ള മറുപടി'; പർപ്പിൾ ക്യാപ്പ് സ്വന്തമാക്കി ഭുവനേശ്വർ കുമാർ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ നിലം തൊടിയിക്കാതെ റോയൽ ചലഞ്ചേഴ്‌സ് ബെഗളൂരു. ഡൽഹിയെ 9 വിക്കറ്റുകൾക്കാണ് ആർസിബി പരാജയപ്പെടുത്തിയത്. ഭുവനേശ്വർ ഹേസൽവുഡ് എന്നി താരങ്ങളുടെ മികച്ച ബോളിങ് പ്രകടനമാണ് ഡൽഹിയെ തകർക്കാൻ നിർണായക പങ്ക് വഹിച്ചത്.

7 റൺസ് നേടുന്നതിന് മുൻപ് തന്നെ ഡൽഹിയുടെ 6 വിക്കറ്റുകളും ആർസിബി എറിഞ്ഞിട്ടു. ഡൽഹി താരങ്ങളായ സഹീൽ പരേഖ്, അക്‌സർ പട്ടേൽ, സമീർ റിസ്‌വി എന്നിവർ ഗോൾഡൻ ഡക്കായും, നിതീഷ് റാണ, കെ എൽ രാഹുൽ എന്നിവർ ഓരോ റൺസുമായും, ട്രിസ്റ്റിൻ സ്റ്റബ്ബ്സ് 5 റൺസും നേടി. നിലവിൽ രണ്ടക്കം കടന്നത് ഡേവിഡ് മില്ലർ (19) അഭിഷേക് പോറൽ 30 കെയിൽ ജെയ്‌മിസൺ 12 എന്നിവർ മാത്രമാണ്.

ആർസിബിക്കായി ദേവദത്ത് പടിക്കൽ 34* റൺസും, വിരാട് കോഹ്ലി 23* റൺസും ജേക്കബ് ബദൽ 20 റൺസും നേടി മത്സരം വിജയിപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തിലൂടെ ഐപിഎൽ പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ താരം ഭുവനേശ്വർ കുമാർ. 8 മത്സരങ്ങളിൽ നിന്നുമായി 14 വിക്കറ്റുകളാണ്‌ താരം നേടിയത്. ഇന്നലെ നടന്ന മത്സരത്തിൽ മൂന്നു വിക്കറ്റുകളാണ്‌ താരം നേടിയത്.

Latest Stories

രമേശ്ജിയെ പോലെയുള്ള സീനിയര്‍ നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല'; പിആര്‍ പണി അവസാനിപ്പിക്കുക, കൊച്ചി ഡിസിസി ഓഫീസിന് എതിര്‍വശം വി ഡി സതീശനെതിരെ ഫ്‌ലക്‌സുകള്‍

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍; വൈദ്യുതി പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും; കൂടുതല്‍ നിയന്ത്രണത്തിന് തയ്യാറെടുത്ത് കെഎസ്ഇബി

രണ്ട് ടാങ്കറുകള്‍ സൈന്യം പിടിച്ചെടുത്തു, യുഎസ് നടത്തുന്നത് കടല്‍ക്കൊള്ളയെന്ന് ഇറാന്‍; ഹോര്‍മുസില്‍ ഇറാന്‍ വെച്ച ബോംബുകള്‍ നീക്കം ചെയ്യുന്ന ദൗത്യം നാവികസേന തുടരുന്നുവെന്ന് ട്രംപ്

വയറുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ യുവാവിന് ഗര്‍ഭാശയത്തില്‍ മുഴയെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്; തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയ്‌ക്കെതിരെ പരാതി

കെഎസ്ആര്‍ടിസി ബസ് തടഞ്ഞു, തമ്പാനൂരില്‍ പ്രതിഷേധക്കാരും ബസിലെ യാത്രക്കാരും തമ്മില്‍ വാക്കേറ്റം; ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി; ഹര്‍ത്താല്‍ പൊളിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് സമരാനുകൂലികള്‍

'വയസാനാലും ഉൻ സ്റ്റൈലും അഴകും ഉന്ന വിട്ടു പോകലെ'; ഐപിഎലിൽ പ്രായത്തെ വെല്ലുന്ന പ്രകടനവുമായി വിരാട് കോഹ്ലിയും ഭുവനേശ്വർ കുമാറും

തുടക്കത്തിൽ തന്നെ ഇത്രയും വിക്കറ്റുകൾ പോയപ്പോൾ ഞാൻ ഞെട്ടി പോയി, അതാണ് ഞങ്ങളുടെ ബോളർമാരുടെ മികവ്: രജത് പാട്ടിദാർ

നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധം; ഹർത്താൽ ആരംഭിച്ചു, വാഹനങ്ങൾ തടഞ്ഞു

'ചെന്നൈ ഐപിഎലിൽ നിന്നും പുറത്തായാൽ മാത്രമേ ധോണി ഇനി ടീമിലേക്ക് മടങ്ങിവരൂ'; അശ്വിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

പൂരനെ ഇറക്കിയ പന്തിന്റെ തീരുമാനം തെറ്റായി പോയി, വേറെ എത്രയോ ബാറ്റ്‌സ്മാന്മാർ ഉണ്ടായിരുന്നു ലക്‌നൗവിന്'; തുറന്നടിച്ച് ഡെയ്‌ൽ സ്റ്റെയ്‌ൻ