പന്തിനെതിരെ യോര്‍ക്കറിന് ശ്രമിച്ച ഭുംറയ്ക്ക് സംഭവിച്ചത്, ഇവന്‍ ധോണിയുടെ പിന്‍ഗാമി തന്നെ

യോര്‍ക്കറെറിഞ്ഞ് ബാറ്റ്‌സ്മാന്‍മാരുടെ അന്തകനായി പേരെടുത്ത താരമാണ് ഇന്ത്യന്‍ പേസറും മുംബൈ ഇന്ത്യന്‍സ് താരവുമയാ ജസ്പ്രിത് ഭുംറ. ലോകക്രിക്കറ്റില്‍ തന്നെ നിരവധി മനോഹര യോര്‍ക്കറുകള്‍ക്ക് ഉടമയാണ് ഭുംറ.

എന്നാല്‍ ഐപിഎല്ലില്‍ ഡല്‍ഹിയ്‌ക്കെതിരായ മത്സരത്തില്‍ യോര്‍ക്കറിന് ശ്രമിച്ച ഭുംറയ്ക്ക് ജീവിതത്തില്‍ മറക്കാത്ത അനുഭവമാണ് യുവതാരം പന്ത് നല്‍കിയത്. യോര്‍ക്കര്‍ ലെംഗ്ത്തിലെത്തിയ പന്ത് ഡീപ്പ്സ്‌ക്വയര്‍ ലെഗിന് മുകളിലൂടെയാണ് പന്ത് സിക്‌സറിന് പറത്തിയത്. ഈ മത്സരത്തിലെ ഏറ്റവും മികച്ചഷോട്ടെന്നാണ് കമന്റേറ്റര്‍മാര്‍ പന്തിന്റെ ഹെലികോപ്ടര്‍ ഷോട്ടിനെ വിശേഷിപ്പിച്ചത്.

ധോണിയുടെ പന്‍ഗാമിയായി വിലയിരുത്തപ്പെടുന്ന പന്ത് ധോണിയുടെ തന്നെ കണ്ടെത്തലായ ഹെലികോപ്ടര്‍ ഷോട്ട് പായിച്ചത് മറ്റൊരു കൗതുകമായി മാറി.

മത്സരത്തില്‍ 27 പന്തില്‍ ഏഴ് വീതം സിക്‌സും ഫോറും നേടിയ പന്ത് 78 റണ്‍സായിരുന്നു അടിച്ചുകൂട്ടിയത്. പന്ത് അടിച്ച സിക്‌സറുകളില്‍ ഏറ്റവും കൂടുതല്‍ കൈയ്യടി ലഭിച്ചത് അദ്ദേഹത്തിന്റെ ഹെലികോപ്ടര്‍ സിക്‌സറിനാണ്.

Latest Stories

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍