പരിശീലകനായ ഞാൻ പോലും അങ്ങനെ ഒരു സംഭവം അറിഞ്ഞില്ല, അങ്ങനെ ഒരു വാർത്ത ചെന്നൈ ക്യാമ്പിൽ നിന്ന് പുറത്ത് വന്നപ്പോൾ എനിക്ക് ഞെട്ടൽ ആയിരുന്നു; ആരാണ് അതിന്റെ പിന്നിൽ; വലിയ ചോദ്യങ്ങളുമായി ഫ്ലെമിങ്

വെള്ളിയാഴ്ച അഹമ്മദാബാദിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിൽ ധോണി കളിക്കില്ല എന്നതൊക്കെ ആര് പറഞ്ഞതാണെന്നും അയാൾക്ക് യാതൊരു ഫിറ്റ്നസ് പ്രശ്നങ്ങളും ഉള്ളതായി തനിക്ക് അറിയില്ലെന്നും പറയുകയാണ് ഫ്ലെമിംഗ്. ധോണിക്ക് കാൽമുട്ടിന് വേദനയുണ്ടെന്ന് സമ്മതിച്ച ഫ്ലെമിംഗ്, അദ്ദേഹത്തിന് വിശ്രമം നൽകുന്നതിനെക്കുറിച്ച് സിഎസ്‌കെ ക്യാമ്പിൽ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാൽമുട്ടിന് പരിക്കേറ്റതിനാൽ ധോണിക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ധോണി ടീമിനെ നയിച്ചെങ്കിലും ചെന്നൈ അഞ്ച് വിക്കറ്റിന് തോറ്റു.

കഴിഞ്ഞ ദിവസമാണ് ചെന്നൈയുടെ പരിശീലനത്തിനിടെ ധോണിക്ക് പരിക്കേറ്റതായിട്ടും അദ്ദേഹം മുടന്തി നടക്കുന്നതായിട്ടുമുള്ള വിഡിയോകൾ പുറത്ത് വന്നിരുന്നു. മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ ധോണിയെക്കുറിച്ച് ഫ്ലെമിംഗ് പറഞ്ഞു.

“അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. ആ കഥ എവിടെ നിന്നാണ് ഉറപ്പില്ല. അദ്ദേഹത്തിന്റെ മുട്ടിന് ചില വേദനകളും ബുദ്ധിമുട്ടുകളുമുണ്ട്. അതിനാൽ തന്നെ അദ്ദേഹത്തിന് 15 വർഷം മുമ്പത്തെപ്പോലെവേഗത്തിൽ ഓടാനും കീപ്പ് ചെയ്യാനും പറ്റില്ല. പക്ഷേ അദ്ദേഹം ഇപ്പോഴും ടീമിന്റെ നേതാവാണ്. ബാറ്റിംഗിൽ അദ്ദേഹത്തിന് വലിയ പങ്ക് വഹിക്കാനുണ്ട്. അവന്റെ പരിമിതികൾ അവനറിയാം, അദ്ദേഹം ഇതിഹാസമാണ്.

ഇന്നലത്തെ മത്സരത്തിൽ അവസാനം ഇറങ്ങിയ ധോണി 7 പന്തിൽ 14 റൺസാണ് നേടിയത്. എന്നാൽ മധ്യനിരയിൽ ബാക്കി താരങ്ങൾ പരാജ്യമായത് ടീമിനെ ബാധിച്ചു.

Latest Stories

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു