ടി20 ക്രിക്കറ്റ് മതിയാക്കിയോ, ഇനിയൊരു തിരിച്ചു വരവില്ലേ?; ആരാധകരുടെ ആശങ്കകള്‍ക്ക് ഉത്തരവുമായി രോഹിത്

ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി എന്നിവരുടെ കരിയര്‍ അവസാനിച്ചെന്നുള്ള റിപ്പോര്‍ട്ടുകളില്‍ വിഷമിച്ചിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ടി20 ക്രിക്കറ്റ് മതിയാക്കിയതല്ലെന്നും ഏകദിന ലോകകപ്പ് മുന്നില്‍ നില്‍ക്കെ വര്‍ക്ക് ലോഡ് മാനേജ് ചെയ്യാനാണ് ടി20 ക്രിക്കറ്റില്‍നിന്നും മാറിനില്‍ക്കുന്നതെന്നും രോഹിത് പറഞ്ഞു.

ഇപ്പോള്‍ ഏകദിന ലോകകപ്പിലാണ് ശ്രദ്ധ മുഴുവന്‍. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ ചിലര്‍ക്ക് എല്ലാ ഫോര്‍മാറ്റിലും കളിക്കാനാവില്ല. തിരക്കുപിടിച്ച മത്സരക്രമമാണ് ടീമിന് മുന്നിലുള്ളത്. അതിനാല്‍ ചില താരങ്ങള്‍ക്ക് കൃത്യമായ വിശ്രമം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്. ഞാന്‍ ആ വിഭാഗത്തിലാണ് വരുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ കുറച്ച് കാലമായി വലിയ ചര്‍ച്ച നടക്കുന്ന കാര്യമാണ് വര്‍ക്ക് ലോഡ് മാനേജ്മെന്റ്. ഏകദിന ലോകകപ്പ് പദ്ധതികളില്‍ ഞാനടക്കം വിരാട് കോലി, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി തുടങ്ങിയ താരങ്ങളുടെ ഫിറ്റ്നസ് നിര്‍ണായകമാണ്. അതിനാലാണ് ടി 20 സ്‌ക്വാഡില്‍ നിന്ന് സെലക്ടര്‍മാര്‍ സീനിയര്‍ താരങ്ങളെ മാറ്റിനിര്‍ത്തുന്നത്- രോഹിത് ശര്‍മ്മ പറഞ്ഞു.

അമേരിക്കയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് രോഹിത് ഇക്കാര്യം വ്യക്തമാക്കിയത്. ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയാണ് നിലവില്‍ ഇന്ത്യ ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കം നടത്തുന്നത്. യുവതാരനിരയെയാണ് അധികം ഇന്ത്യ ടീമിലേക്ക് പരിഗണിക്കുന്നത്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി