ഇംഗ്ലീഷ് സൂപ്പര്‍ താരം ഐ.പി.എല്ലിന് എത്തും; പഞ്ചാബ് കിംഗ്സിന് ആശ്വാസം

കോവിഡ് ബാധ മൂലം നിര്‍ത്തിവെച്ച ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിന് വേദിയൊരുക്കാന്‍ തയ്യാറെടുക്കുകയാണ് യുഎഇ. സെപ്റ്റംബര്‍ മധ്യത്തിലാണ് ഐപിഎല്ലിന്റെ അവശേഷിക്കുന്ന മത്സരങ്ങള്‍ തുടങ്ങുക. ടൂര്‍ണമെന്റിന്റെ മുന്നൊരുക്കത്തിലുള്ള പഞ്ചാബ് കിംഗ്സിന് ആശ്വാസം പകര്‍ന്ന് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ഡേവിഡ് മലാന്റെ വാക്കുകള്‍. ഐപിഎല്‍ കളിക്കാന്‍ താന്‍ എത്തുമെന്ന് മലാന്‍ ഉറപ്പ് നല്‍കുന്നു.

ഐപിഎല്ലിന്റെ കാര്യത്തില്‍ മാത്രമേ ഇപ്പോള്‍ ഉറപ്പു നല്‍കാന്‍ സാധിക്കുകയുള്ളൂ. ട്വന്റി20 ലോക കപ്പിനോ ആഷസിനോ പോകുമോയെന്ന് അറിയില്ല. അതിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം ഇംഗ്ലണ്ടിനെ പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നു- മലാന്‍ പറഞ്ഞു.ലോക കപ്പിന്റെയും ആഷസിന്റെയും കാര്യത്തില്‍ എല്ലാ സാദ്ധ്യതകളും പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഈ നിമിഷത്തില്‍ ഐപിഎല്ലിനോടാണ് പ്രതിബദ്ധത. പക്ഷേ, സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പുനര്‍വിചിന്തനമുണ്ടാകുമെന്നും മലാന്‍ കൂട്ടിച്ചേര്‍ത്തു.

ഐസിസിയുടെ ട്വന്റി20 ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള മലാന്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലും കളിക്കുന്നുണ്ട്. മികച്ച ഫോമിലുള്ള മലാന്‍ ഐപിഎല്ലിന് എത്തിയാല്‍ പഞ്ചാബ് കിംഗ്സിന് അതു ഊര്‍ജ്ജം പകരുമെന്ന് വിലയിരുത്തപ്പെടുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ