കൃത്യമായ വിഷനുള്ള ഒരു കോച്ചും, കോച്ചിന്റെ ഗെയിംപ്ലാനുകളെ അതിന്റെ പരിപൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പിലാക്കുന്ന ഒരു ക്യാപ്റ്റനും!

നാലാമിന്നിങ്ങ്‌സില്‍ ഏത് കൂറ്റന്‍ ലക്ഷ്യത്തെയും പരാജയഭീതി തെല്ലുമില്ലാതെ ചെയ്‌സ് ചെയ്യുന്നൊരു ജോനാഥാന്‍ ബയര്‍സ്റ്റോയും, സ്‌കൂപ്പും റിവേഴ്സ് സ്വീപ്പും ചെയ്യാന്‍ മടിയില്ലാതെ അണ്‍കണ്‍വന്‍ഷണലായി മാറോന്നൊരു ജോ റൂട്ടും, ആദ്യ ദിനം തന്നെ അഞ്ഞൂറുകള്‍ തല്ലികൂട്ടുന്നൊരു ഹാരി ബ്രൂക്കുമൊക്കെ ചേര്‍ന്നൊരു വിസ്‌ഫോടക് ബാറ്റിംഗ് ശൃംഖല കൊണ്ട് മാത്രം ഡിഫൈന്‍ ചെയ്യാവുന്നല്ല ‘BAZBALL ‘ ഗെയിമെന്നത് അടിവരയിടുന്നതായിരുന്നു ഇംഗ്ലണ്ട് പാകിസ്ഥാന്‍ ടെസ്റ്റിന്റെ അവസാന ദിവസം.

റിസ്വാനും, ഷക്കീലും ചേര്‍ന്നുള്ള കൂട്ട്‌കെട്ട് പാകിസ്ഥാനെ വിജയത്തിലേക്കു നയിക്കുമെന്ന് തോന്നിയ നിമിഷങ്ങളില്‍ പോലും അഗ്രസീവ് അപ്പ്രോച്ചിലോട്ടും വെള്ളം ചേര്‍ക്കാതെ, അറ്റാക്കിങ് ഫീല്‍ഡ് സെറ്റ് ചെയ്യുന്ന ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ്. റിവേഴ്‌സ് സിങ്ങ് ജനറേറ്റ് ചെയ്യുവാനായി ന്യൂ ബോള്‍ എടുക്കാതെ തിളക്കം നഷ്ടപ്പെട്ട പഴയ ബോളുമായി കളി തുടരുന്ന ക്യാപ്റ്റനുവേണ്ടി, തുടരെത്തുടരെ ഓഫ് സ്റ്റമ്പിനു പുറത്തെയാ അനിശ്ചിതത്തിന്റെ ഇടനാഴിയില്‍ പന്തുകളെത്തിച്ച് റിസ്വാനെ വീഴ്ത്തിയ ജിമ്മി അന്‍ഡേഴ്‌സണ്‍. റിവേഴ്‌സ് റിങ്ങിങ് ഡെലിവറികള്‍ കൊണ്ട് വിക്കറ്റുകളരിഞ്ഞു വീഴ്ത്തുന്ന റോബിന്‍സണ്‍.

തന്റെ റോങ്ങ് സൈഡിലേയ്ക്ക് മുഴുനീള ഡൈവ് ചെയ്ത് ക്യാച്ചെടുക്കുന്ന സ്ഥിരം വിക്കറ്റ് കീപ്പര്‍പ്പോലുമല്ലാത്തൊരു ഒലി പോപ്പ്. ഫുള്‍ ലെങ്ത് ഡൈവ് ചെയ്ത് ക്യാച്ചെടുത്ത് ഹാഫ് ചാന്‍സ് പോലും വിക്കറ്റാക്കിമാറ്റുന്നൊരു സബ്സ്റ്റിറ്റുട്ട് ഫീല്‍ഡര്‍ കീറ്റണ്‍ ജെന്നിങ്‌സ്.

കൃത്യമായ വിഷനുള്ള ഒരു കോച്ചും, കോച്ചിന്റെ ഗെയിപ്ലാനുകളെ അതിന്റെ പരിപൂര്‍ണ അര്‍ത്ഥത്തില്‍ സാംശീകരിച്ച് എഫക്ടീവായി നടപ്പിലാക്കുന്ന ഒരു ക്യാപ്റ്റനും, ക്യാപ്റ്റന്റെ സ്ട്രാറ്റര്‍ജികള്‍ കനുസൃതമായി ഹൃദയമിടിപ്പുകളെ പോലും ത്വരിതപ്പെടുത്തുന്ന ടീം അംഗങ്ങളും ചേരുമ്പോള്‍ ഒരു ടീമിനുണ്ടാകുന്ന അഭൂതപൂര്‍വ്വമായ മാറ്റങ്ങളുടെ നേര്‍സാക്ഷ്യമായി മാറുകയാണ് ‘മക്കല്ലം- സ്റ്റോക്‌സ്’ ഇറയിലെ ഇംഗ്ലീഷ് റെഡ് ബോള്‍ ടീം.

Latest Stories

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ