ചാമ്പ്യന്‍സ് ട്രോഫി: അഫ്ഗാനിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിക്കുമോ?, നിലപാട് വ്യക്തമാക്കി ഇംഗ്ലണ്ട്

ചാമ്പ്യന്‍സ് ട്രോഫിയില്‍ അഫ്ഗാനെതിരായ മത്സരം കളിക്കുമെന്ന് ഇസിബി (ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്) അറിയിച്ചു. താലിബാന്റെ വനിതാ അവകാശങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ കാരണം അഫ്ഗാനെതിരായ മത്സരന്‍ ബഹിഷ്‌കരിക്കണം എന്ന് ബ്രിട്ടീഷ് നിയമനിര്‍മ്മാതാക്കളും ദക്ഷിണാഫ്രിക്കയുടെ കായിക മന്ത്രിയുമായ ഗെയ്റ്റണ്‍ മക്കെന്‍സിയും ഇംഗ്ലണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇസിബി ഇതിന് തയ്യാറായില്ല.

യുകെ സര്‍ക്കാരുമായും ഐസിസിയുമായും കളിക്കാരുമായും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ തള്ളി അഫ്ഗാനെതിരെ കളിക്കുമെന്ന് സ്ഥിരീകരിച്ചു. നിരവധി അഫ്ഗാനികള്‍ക്ക് ക്രിക്കറ്റ് ഇപ്പോഴും സന്തോഷത്തിന്റെ ഉറവിടമാണെന്ന് ഇസിബി പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫി 2025 ഫെബ്രുവരി 19 മുതല്‍ ആരംഭിക്കും. ചിരവൈരികളായ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ട് അവരുടെ പ്രചാരണം ആരംഭിക്കും. ഫെബ്രുവരി 22നാണ് ഈ പോരാട്ടം.

ഫെബ്രുവരി 26ന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെ നേരിടും. നേരത്തെ 2023ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഹഷ്മത്തുള്ള ഷാഹിദിയുടെ നേതൃത്വത്തിലുള്ള അഫ്ഗാന്‍ ടീം 69 റണ്‍സിന് വിജയിച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ