ഈ ആഷസ് പരമ്പരയിലെ ഇംഗ്ലണ്ടിന്റെ പോരാട്ടം ടെസ്റ്റ് ക്രിക്കറ്റിനുള്ള ആദരവാണ്: പ്രശംസിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഏറെക്കുറെ എല്ലാ ദിവസവും ഒന്നിലധികം ട്വിസ്റ്റുകളും തിരിവുകളും നിറഞ്ഞ ഏറ്റവും ആവേശകരമായ ഒരു ആഷസ് പരമ്പരയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. അഞ്ച് ടെസ്റ്റുകളില്‍ നാലെണ്ണത്തിനും ഫലമുണ്ടായി. നാലാമത്തെ ടെസ്റ്റ് മഴയെ തുടര്‍ന്ന് സമനിലയില്‍ അവസാനിച്ചു. ഓസ്ട്രേലിയക്ക് കിരീടം നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റതിന് ശേഷം പരമ്പര 2-2 ന് സമനിലയില്‍ എത്തിച്ചതില്‍ ഇംഗ്ലണ്ടിന് അഭിമാനിക്കും.

ഈ പോരാട്ടത്തില്‍ ക്രിക്കറ്റ് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആതിഥേയരെ പ്രശംസിച്ചു. പരമ്പരയില്‍ 0-2 ന് പിന്നിലായ ഇംഗ്ലണ്ടിന്റെ ശക്തമായ തിരിച്ചുവരവ് ക്രിക്കറ്റിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റിനുള്ള ആദരവാണെന്ന് സച്ചിന്‍ ട്വീറ്റ് ചെയ്തു.

‘2-0 എന്ന നിലയില്‍ നിന്ന് സമനിലയിലേക്ക്. ഈ ആഷസ് പരമ്പരയിലെ ഇംഗ്ലണ്ടിന്റെ പോരാട്ടം ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യത്തിനുള്ള ആദരവാണ്. തിരിച്ചുവരാനുള്ള കഴിവ് ഈ ഫോര്‍മാറ്റ് ആവശ്യപ്പെടുന്ന സ്വഭാവത്തിന്റെ ആഴവും മാനസിക ദൃഢതയും പ്രകടമാക്കുന്നു. ദീര്‍ഘകാലത്തേക്ക് ഓര്‍ത്തിരിക്കാന്‍ ഒരു പരമ്പര- സച്ചിന്‍ ട്വീറ്റില്‍ പറഞ്ഞു.

അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ആവേശ ജയം സ്വന്തമാക്കിയതോടെയാണ് പരമ്പര 2-2ന് സമനിലയില്‍ കലാശിച്ചത്. പരമ്പര സമനിലയിലായതോടെ ആഷസ് കിരീടം ഓസീസ് നിലനിര്‍ത്തി.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി