ആഷസില്‍ നിന്ന് ഇംഗ്ലണ്ട് പിന്മാറിയേക്കും; സൂചന നല്‍കി മുന്‍ പേസര്‍

ഓസ്‌ട്രേലിയ ആതിഥ്യമൊരുക്കുന്ന ഈ വര്‍ഷത്തെ ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് ഇംഗ്ലണ്ട് പിന്മാറിയേക്കും. ഇതു സംബന്ധിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് കൂടുതല്‍ കൂടിയാലോചനകള്‍ നടത്തുകയാണ്. മുന്‍ ഇംഗ്ലീഷ് പേസര്‍ സ്റ്റീവ് ഹാര്‍മിസനും ഇംഗ്ലണ്ടിന്റെ പിന്മാറ്റം സംബന്ധിച്ച സൂചന നല്‍കി.

കോവിഡ് നിയന്ത്രണങ്ങളുള്ള ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ ഇംഗ്ലീഷ് കളിക്കാര്‍ക്ക് താല്‍പര്യമില്ലെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ടിന്റെ ബി ടീമിനെ ഓസ്‌ട്രേലിയയിലേക്ക് അയക്കാനും ആലോചനയുണ്ട്. എന്നാല്‍ ഇത് ക്രിക്കറ്റ് ഓസ്‌ട്രേലിയ അംഗീകരിക്കുമോയെന്ന് അറിയില്ല.

അതിനിടെ, കോവിഡിന്റെ പേരില്‍ വിദേശ പര്യടനങ്ങളെ അവഗണിച്ച ഓസ്‌ട്രേലിയയെ ഹാര്‍മിസണ്‍ രൂക്ഷമായി വിമര്‍ശിച്ചു. ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കേണ്ടിയിരുന്ന റഗ്ബി ലീഗ് ലോകകപ്പില്‍ നിന്ന് ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും പിന്മാറി. തുടര്‍ന്ന് ടൂര്‍ണമെന്റ് ഉപേക്ഷിക്കേണ്ടിവന്നു. കോവിഡ് മഹാമാരിക്കിടെ ഒരു ടെസ്റ്റ് പോലും ഓസീസ് കളിച്ചില്ല. എന്നിട്ട് അവര്‍ ആഷസ് നടന്നില്ലെങ്കില്‍ 200 മില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന് വിലപിക്കുന്നതായും ഹാര്‍മിസണ്‍ കുറ്റപ്പെടുത്തി.

Latest Stories

ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരന്‍ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗവർണർ

IND vs ENG: "ലോർഡ്‌സിൽ ഇന്ത്യ തോറ്റാൽ അവന്റെ സമയം അവസാനിക്കുമെന്ന് ഞാൻ കരുതുന്നു" ഇന്ത്യൻ താരത്തെക്കുറിച്ച് മൈക്കൽ വോൺ

IND vs ENG: ലോർഡ്സിൽ അഞ്ചാം ദിവസം അവൻ ഇന്ത്യയുടെ പ്രധാന കളിക്കാരനാകും: അനിൽ കുംബ്ലെ

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അസാധാരണ നീക്കവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താക്കളായി നിയമിച്ചു

IND vs ENG: “അദ്ദേഹമുള്ളപ്പോൾ നമുക്ക് ജയിക്കാൻ കഴിയില്ല”; ആശങ്ക പങ്കുവെച്ച് ആർ അശ്വിൻ

'കുര്യൻ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണം'; പരസ്യ വിമർശനത്തിന് പിന്നാലെ പിജെ കുര്യനെ പിന്തുണച്ച് സണ്ണി ജോസഫ്

7 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നെന്ന് പ്രഖ്യാപിച്ച് സൈന നെഹ്‌വാൾ, കശ്യപ് നെതര്‍ലന്‍ഡ്‌സില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷത്തില്‍

'പഹല്‍ഗാമിലേത് സുരക്ഷ വീഴ്ച തന്നെ'; മൂന്ന് മാസത്തിന് ശേഷം ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഏറ്റുപറച്ചില്‍; ടൂറിസ്റ്റുകളെ ഭീകരര്‍ ലക്ഷ്യംവെയ്ക്കില്ലെന്ന് കരുതി; പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്ന് മനോജ് സിന്‍ഹ

IND vs ENG: ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സിറാജിന് പിഴ, ഒപ്പം ഒരു ഡീമെറിറ്റ് പോയിന്റും

തെന്നിന്ത്യൻ ഇതിഹാസ നടി ബി സരോജ ദേവി അന്തരിച്ചു, വിടവാങ്ങിയത് ഇരുന്നൂറിലധികം സിനിമകളിൽ വേഷമിട്ട 'അഭിനയ സരസ്വതി'