'അടുത്ത ഐ.പി.എല്ലില്‍ ബാംഗ്ലൂരിനായി കളിപ്പിക്കാമോ?'; കോഹ്‌ലിയോട് ഹാരി കെയ്ന്‍

ക്രിക്കറ്റ് താരങ്ങള്‍ പരിശീലനത്തിനിടെ ഫുട്‌ബോള്‍ കളിക്കുന്നത് കണ്ടിട്ടുണ്ടാകും. പക്ഷേ ഫുട്‌ബോള്‍ താരങ്ങള്‍ പരിശീലനത്തിനിടെ ക്രിക്കറ്റ് കളിക്കുന്നത് അത്ര പരിചിതമല്ല. എന്നാലിപ്പോള്‍ ടോട്ടന്‍ ഹാം താരങ്ങളുടെ ക്രിക്കറ്റ് കളി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാമന്‍മാരായി തുടരുന്ന ടോട്ടന്‍ഹാം ഹോട്‌സ്പര്‍ ടീമംഗങ്ങള്‍ ഏതാനും ദിവസങ്ങളായി ക്രിക്കറ്റിന് പിറകെയാണ്. ഡ്രസിംഗ് റൂമില്‍ താരങ്ങള്‍ ക്രിക്കറ്റ് കളിക്കുന്നതിനിടിയിലുള്ള ഡെലെ അലിയുടെ ക്യാച്ചിംഗ് വീഡിയോ വൈറലായതിന് പിന്നാലെ പുതിയ വീഡിയോയും ടോട്ടന്‍ഹാം ഹോട്‌സ്പര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ജിമ്മിലായിരുന്നു കളി. സൂപ്പര്‍ താരങ്ങളായ ഹാരി കെയ്ന്‍, ഗാരെത് ബെയ്ല്‍, ജോ ഹാര്‍ട്ട്, എറിക് ഡയര്‍ തുടങ്ങിയവര്‍ ക്രിക്കറ്റ് കളിക്കാനുണ്ടായിരുന്നു. മത്സരത്തില്‍ ഹാരി കെയ്‌നിന്റെ ബാറ്റിംഗാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. തന്റെ ബാറ്റിംഗ് വീഡിയോ പങ്കുവെച്ച് ഹാരി കെയ്ന്‍ വിരാട് കോഹ്‌ലിയോട് ട്വിറ്ററില്‍ പറഞ്ഞത് ശ്രദ്ധ നേടിയിരിക്കുകയാണ്.

England football team captain Harry Kane wishes Virat Kohli and Co.luck - sports

“ഞാനൊരു മാച്ച് വിന്നിംഗ് ടി 20 പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. അടുത്ത ഐ.പി.എല്ലില്‍ ആര്‍.സി.ബിക്കായി കളിപ്പിക്കാമോ?” എന്നാണ് ഹാരി വീഡിയോ പങ്കുവെച്ച് കുറിച്ചത്. കൗണ്ടര്‍ അറ്റാക്കിംഗ് ബാറ്റ്സ്മാനായി പരിഗണിക്കാം എന്നാണ് കെയ്നിന് കോഹ്‌ലി നല്‍കിയ മറുപടി. കോഹ്‌ലിയും ഹാരി കെയ്‌നും അടുത്ത സുഹൃത്തുക്കളാണ്. പ്രീമിയര്‍ ലീഗില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നായി 20 പോയിന്റോടെ ടോട്ടന്‍ ഹാം ഒന്നാം സ്ഥാനത്തുണ്ട്.

Latest Stories

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്