പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച; പ്രതീക്ഷ ബാബറില്‍

ഇംഗ്ലണ്ടിനെതിരേയുള്ള നിര്‍ണായകമായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. ഒന്നാം ദിനം മഴയെ തുടര്‍ന്ന് കളി നിര്‍ത്തി വെയ്ക്കുമ്പോള്‍ പാകിസ്ഥാന്‍ 45.4 ഓവറില്‍ അഞ്ചു വിക്കറ്റിന് 126 റണ്‍സെന്ന നിലയിലാണ്. ബാബര്‍ അസമും (25) വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനുമാണു (4) ക്രീസില്‍.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ഷാന്‍ മൂന്നാം ഓവറില്‍ ഒരു റണ്ണുമായി പവലിയനില്‍ തിരിച്ചെത്തി. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ അസ്ഹര്‍ അലിയുമായി ചേര്‍ന്ന് ഓപ്പണര്‍ ആബിദ് അലി (60) രക്ഷാപ്രവര്‍ത്തനം നടത്തി. എന്നാല്‍, ആബിദിനെ പുറത്താക്കി സാം കറനും അസ്ഹറിനെ (20) വീഴ്ത്തി ആന്‍ഡേഴ്‌സണും കളി തങ്ങളുടെ വരുതിയിലാക്കി.


11 വര്‍ഷത്തിനു ശേഷം ടെസ്റ്റ് ടീമിലേക്കു മടങ്ങിയെത്തിയ ഫവാദ് ആലം പൂജ്യത്തിനു പുറത്തായി. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സന്‍ 2 വിക്കറ്റും കറന്‍, ക്രിസ് വോക്‌സ്, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.


രണ്ട് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. പേസര്‍ ജോഫ്ര ആര്‍ച്ചറെ ഒഴിവാക്കിയപ്പോള്‍ പകരം സാം കറന്‍ ടീമിലെത്തി. ബെന്‍ സ്റ്റോക്‌സിനു പകരം ബാറ്റ്‌സ്മാന്‍ സാക് ക്രൗളിയും ടീമിലെത്തി. ചികിത്സയിലുള്ള പിതാവിനെ കാണാന്‍ പോകാന്‍ സ്‌റ്റോക്‌സ് പരമ്പരയില്‍ നിന്ന് സ്വയം പിന്മാറുകയായിരുന്നു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍