Ipl

എലോൺ മസ്ക്കും ഗില്ലും ട്വിറ്ററും കുറെ വിവാദങ്ങളും

വൻ തുകക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെ ശീതളപാനീയ ഭീമനായ കൊക്കക്കോളയേയും സ്വന്തമാക്കാൻ ആ ഗ്രഹം പ്രകടിപ്പിച്ച് ടെസ്ല സിഇഒ എലോൺ മസ്ക് പോസ്റ്റ് ചെയ്തിരുന്നു . ഒരു പുതിയ കമ്പനിയെ ഏറ്റെടുക്കാന്‍ താന്‍ തയ്യാറെടുത്തു കഴിഞ്ഞെന്ന് മസ്‌ക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു.

“അടുത്തതായി കൊക്കെയ്ൻ തിരികെ വയ്ക്കാൻ ഞാൻ കൊക്കകോള വാങ്ങുകയാണ്.” എന്നായിരുന്നു മക്സിന്റെ ട്വീറ്റ്. ഈ ട്വീറ്റ് വളരെ വേഗം വൈറൽ ആയിരിക്കുകയാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഗുജറാത്ത് താരം ശുഭ്മാൻ ഗില്ലാണ്.

“എലോൺ മസ്ക്, ദയവായി സ്വിഗ്ഗി വാങ്ങൂ, അതിനാൽ അവർക്ക് കൃത്യസമയത്ത് ഡെലിവറി ചെയ്യാൻ കഴിയും,” ഗിൽ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ കുറച്ച് സമയത്തിന് ശേഷം സ്വിഗ്ഗി മറുപടി വന്നു- “ടി20 ക്രിക്കറ്റിൽ നിങ്ങളുടെ ബാറ്റിംഗിനെക്കാൾ വേഗത്തിലാണ് ഞങ്ങൾ ഇപ്പോഴും.” ഗിൽ ഒരു ബൗണ്ടറി നേടിയപ്പോൾ സ്വിഗ്ഗി സിക്സ് അടിച്ചു എന്നൊക്കെ ആളുകൾ ഈ മറുപടിയെ ആഘോഷിച്ചു.

എന്നിരുന്നാലും, പിന്നീടാണ് ആളുകൾക്ക് തെറ്റ് മനസിലായത് . മറുപടി വന്ന അക്കൗണ്ട് ഒറിജിനൽ അക്കൗണ്ടല്ലെന്നും വ്യാജ അക്കൗണ്ടാണെന്നും പിന്നീട് തിരിച്ചറിഞ്ഞു . ഈ സംഭാഷണം വായിച്ച് രസിച്ചിരുന്ന ചില ആരാധകർ സത്യം തിരിച്ചറിഞ്ഞപ്പോൾ ട്വിറ്ററിന് നേരെ തിരിഞ്ഞു . ആദ്യം ആഘോഷിച്ചവർ ഇങ്ങനെ ഉള്ള വ്യാജന്മാരെ പുറത്താക്കണം എന്ന് പറഞ്ഞ് ട്വിറ്ററിനോട് അഭ്യർത്ഥിച്ചു.

യഥാർത്ഥ സ്വിഗ്ഗി അക്കൗണ്ട് ഇതിന് മറുപടിയുമായി എത്തിയതോടെ രംഗം ശാന്തമായി. “ഗിൽ , നിങ്ങളുടെ പ്രശ്നങ്ങൾ മെസ്സേജ് അയക്കുക, ഞങ്ങൾ വേഗത്തിൽ പരിഹാരം കണ്ടെത്താം.” മാന്യമായ മറുപടിയുടെ യഥാർത്ഥ സ്വിഗ്ഗി കൈയടി നേടി. വ്യാജനും ട്വിറ്ററും ട്രോളുകൾ ഏറ്റുവാങ്ങി.

Latest Stories

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നാലു പേർക്ക് സൂര്യാതപമേറ്റു; താപനില മുന്നറിയിപ്പ് തുടരുന്നു

മുണ്ടത്തിക്കോട് അപകടം; പുതുപ്പള്ളി പള്ളി പെരുന്നാളിൽ വെടിക്കെട്ട് ഒഴിവാക്കി

'ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ വെടിവെയ്പ്പിനാകില്ല, അക്രമി മാനസിക സ്ഥിരതയുള്ള ആളല്ല : ഡൊണാൾഡ് ട്രംപ്

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം