ഇംഗ്ലണ്ടിനെതിരെ നടന്ന അവസാന ടി 20 മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി തകർപ്പൻ സെഞ്ചുറി നേടിയ യുവ താരം അഭിഷേക് ശർമ്മയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ സ്റ്റാർ. ഇംഗ്ലണ്ട് ബോളർമാർക്ക് മോശമായ സമയമാണ് താരം വാങ്കഡെയിൽ കൊടുത്തത്. 37 പന്തുകളിൽ 10 സിക്സറുകളും 5 ഫോറും അടക്കം 100* റൺസാണ് താരം അടിച്ചെടുത്തത്. യുവരാജിന്റെ ശിഷ്യൻ ആ മികവ് തെളിയിച്ചു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
ബാറ്റ് കൊണ്ട് മാത്രമല്ല ബോൾ കൊണ്ടും താരം ഇംഗ്ലണ്ടിന്റെ പ്രധാന വിക്കറ്റുകൾ എടുക്കുന്നതിൽ പങ്ക് വഹിച്ചിരുന്നു. വെറും ഒരു ഓവറിൽ മൂന്നു റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളും താരം സ്വന്തമാക്കി. ബ്രൈഡൻ കാർസേ, ജെയ്‌മി ഓവർട്ടൻ എന്നിവരുടെ വിക്കറ്റുകളാണ് താരം നേടിയത്. മികച്ച പ്രകടനം നടത്തിയ അഭിഷേക് ശർമ്മയെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ.
ജോസ് ബട്ട്ലർ പറയുന്നത് ഇങ്ങനെ:
” അതെ ഞങ്ങൾ നിരാശരാണ്. ഇന്ത്യ മികച്ച ബാറ്റിംഗ് ഇന്നിങ്‌സ് കളിച്ചു. അതിന്റെ എല്ലാ ക്രെഡിറ്റും അഭിഷേക് ശർമ്മയ്‌ക്കാണ്. ഗംഭീര പ്രകടനമാണ് താരം കാഴ്ച വെച്ചത്. മത്സരത്തിനിടയിൽ ഞങ്ങൾ ആലോചിച്ചു എന്ത് ചെയ്യ്താലാണ് അഭിഷേകിനെ പുറത്താകാൻ സാധിക്കുന്നതെന്ന്. അല്ലെങ്കിൽ എങ്ങനെ അവനെ തടയാമായിരുന്നു എന്നൊക്കെ. പക്ഷെ ഫലമുണ്ടായില്ല. ചില സമയത്ത് നമ്മൾ ഓപ്പോസിറ്റ് കളിക്കാരെ അംഗീകരിക്കണം. അദ്ദേഹം നന്നായി കളിച്ചു” ജോസ് ബട്ട്ലർ പറഞ്ഞു.